'അന്നേ കോലിയോട് പറഞ്ഞു, ആ ബൗളറെ സ്വന്തമാക്കാന്‍, പക്ഷെ...' വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍

By Web TeamFirst Published May 20, 2020, 7:22 PM IST
Highlights

ഐപിഎല്‍ താരലേലത്തില്‍ ആദ്യമായി ബുമ്രയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ താന്‍ നായകനായ കോലിയോട് പറഞ്ഞിരുന്നുവെന്ന് പാര്‍ഥിവ് പറഞ്ഞു. അവനാണ് നമുക്ക് വേണ്ട ബൗളര്‍, അയാളെ ടീമിലെടുക്കൂ എന്ന് ഞാന്‍ കോലിയോ പറഞ്ഞിരുന്നു.

ബംഗലൂരു:ഐപിഎല്ലില്‍ വമ്പന്‍ താരനിരയുണ്ടായിട്ടും ഇതുവരെ കിരീടം നേടാനാവാത്ത ടീമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍. കോലിയും ഡിവില്ലിയേഴ്സും അടങ്ങുന്ന ബാറ്റിംഗ് നിരയുണ്ടെങ്കിലും അതിനൊത്ത ബൗളിംഗ് നിരയില്ലാത്തതാണ് പലപ്പോഴും ബാംഗ്ലൂരിന് തടസമായത്.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ടു തവണ സ്വന്തമാക്കിയെങ്കിലും പരിക്കു കാരണം സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാതിരുന്നതോടെ ബാംഗ്ലൂരിന് ബൗളിംഗ് എന്നും തലവേദനയായി തുടര്‍ന്നു.  നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ ടീം അംഗമായ യുസ്‌വേന്ദ്ര ചാഹലിനെയാണ് ക്യാപ്റ്റന്‍ കോലി പലപ്പോഴും വിക്കറ്റിനായി ആശ്രയിക്കാറുള്ളത്.

ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്രയെപ്പോലൊരു ബൗളര്‍ ബാംഗ്ലൂര്‍ നിരയിലുണ്ടായിരുന്നെങ്കില്‍ എന്ന് ആരാധകര്‍പോലും പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്. എന്നാല്‍ ബുമ്രയെ സ്വന്തമാക്കാന്‍ ബംഗ്ലൂരിന് അവസരമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പറായ പാര്‍ത്ഥിവ് പട്ടേല്‍.

Also Read: ധോണി പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ അന്ന് ഇരട്ട സെഞ്ചുറി നേടില്ലായിരുന്നു; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ

ഐപിഎല്‍ താരലേലത്തില്‍ ആദ്യമായി ബുമ്രയെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ താന്‍ നായകനായ കോലിയോട് പറഞ്ഞിരുന്നുവെന്ന് പാര്‍ഥിവ് പറഞ്ഞു. അവനാണ് നമുക്ക് വേണ്ട ബൗളര്‍, അയാളെ ടീമിലെടുക്കൂ എന്ന് ഞാന്‍ കോലിയോ പറഞ്ഞിരുന്നു. പക്ഷെ, ഞങ്ങളെ കടത്തിവെട്ടി മുംബൈ ഇന്ത്യന്‍സ് ബുമ്രയെ ടീമിലെടുത്തു- ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ഥിവ് പറഞ്ഞു.

ഇന്ന് മുംബൈ ടീമിലെ അവിഭാജ്യ ഘടമാണ് ബുമ്ര. ഐപിഎല്ലിലെ തന്നെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാള്‍. ലസിത് മലിംഗക്കൊപ്പം മുംബൈക്കായി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ബുമ്രയെപ്പോലൊരു ബൗളര്‍ ബാംഗ്ലൂരു ടീമിലുണ്ടായിരുന്നെങ്കില്‍ ടീമിന്റെ തലവര തന്നെ മാറിയേനെ. മുംബൈക്കായി ഐപിഎല്ലില്‍ 77 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബുമ്ര 82 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

click me!