
ഇസ്ലാമാബാദ്: 2026-ലെ ഹോങ്കോംഗ് ഇന്റര്‍നാഷണല്‍ സിക്‌സസ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേടിയ നാല് വിക്കറ്റ് വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സമൂഹമാധ്യമങ്ങളില്‍ കടുത്ത ട്രോള്‍. പരമ്പരാഗത ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പകരം ഒരു പ്രദര്‍ശന ടൂര്‍ണമെന്റിലെ ജയം ഇത്ര വലിയ കാര്യമായി ആഘോഷിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാണ് ആരാധകര്‍ പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്.
അടുത്തിടെ നടന്ന പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ നേരിട്ട പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരില്‍ പലരുടെയും പ്രതികരണം. ഇതുകൂടാതെ ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റില്‍ ഒരു തെറ്റും പറ്റിയിരുന്നു. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ ആദ്യ മത്സരം എന്നാണ് ഇന്ത്യക്കെതിരായ പോരാട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനുമുമ്പ് തന്നെ യു എഇയ്ക്കെതിരെ പാകിസ്ഥാന്‍ കളിച്ചിരുന്നു.
Congratulations to our boys on a superb four-wicket victory over India in the opening clash of the Hong Kong Sixes 2026! It was a good game of cricket
I also commend Chairman PCB Mohsin Naqvi @MohsinnaqviC42 and his team for their dedicated efforts in preparing and supporting our players.
— Shehbaz Sharif (@CMShehbaz) October 30, 2026
@CMShehbaz @MohsinnaqviC42 Hong kong sixes par PM post kar raha https://t.co/7x9hS3NfEO
— Raja Babu (@GaurangBhardwa1) October 30, 2026
@CMShehbaz @MohsinnaqviC42 Pakistanis tomorrow will take rally in Pajamas & 80cc bikes to celebrate the victory.. https://t.co/XFInDvTiTp
— Not a Random Guy (@randomguyhji) October 30, 2026
🚨Aakash Chopra slams PM Shehbaz Sharif for celebrating Pakistan's win over India in Hong Kong Super Sixes tournament😭
Aakash Chopra said :🗣️
"Humne Bharat Ko Hara Diya’ bolne ki itni jaldi hai ki fact-check bhi nahin kiya. UAE se haare in the opening game. And also, you can gauge the quality of cricket Pakistan is playing that country’s PM is tweeting about Hong Kong Sixes. I mean. Really!!!".
— Akshat (@Cricketmythos) October 31, 2026
"Seems you've forgotten who your father is, Mr. Shehbaz Sharif" 💀🤪 https://t.co/cglLFLLvIA
— Norseman 🦅 (@Valhalla1X) October 30, 2026
ഷെഹ്ബാസ് ഷെരീഫിന്റെ എക്‌സ് പോസ്റ്റ് ഇങ്ങനെയായിരുന്നു... ''ഹോങ്കോംഗ് സിക്‌സസ് 2026-ന്റെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ മികച്ച നാല് വിക്കറ്റ് വിജയം നേടിയ നമ്മുടെ താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍! അതൊരു നല്ല മത്സരമായിരുന്നു. കളിക്കാരെ സജ്ജരാക്കുന്നതിലും പിന്തുണയ്ക്കുന്നതിലും കാണിച്ച സമര്‍പ്പണത്തിന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.'' ്അദ്ദേഹം കുറിച്ചിട്ടു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 6 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് നേടിയത്. 11 പന്തില്‍ 40 റണ്‍സ് അടിച്ചുകൂട്ടിയ ശശാങ്ക് സിംഗ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നിതീഷ് റാണ (19), രാഹുല്‍ ത്രിപാഠി (9) എന്നിവര്‍ക്ക് വലിയ സംഭാവന നല്‍കാനായില്ല.
89 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 3.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി (92/2) ലക്ഷ്യം കണ്ടു. കൃനാല്‍ പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ തുടര്‍ച്ചയായി 5 സിക്‌സറുകള്‍ പറത്തി അബ്ബാസ് അഫ്രീദി (8 പന്തില്‍ 35) നയം വ്യക്തമാക്കി. ഖവാജ നഫായ് 12 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!