ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്കെതിരെ മുഹമ്മദ് കൈഫ്; ടി20യില്‍ ബൗളിംഗ് മാറ്റങ്ങളില്‍ പിഴവുകളെന്ന് വിമര്‍ശനം

Published : Oct 31, 2026, 02:37 PM IST
shreyas iyer

Synopsis

ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബൗളിംഗ് മാറ്റങ്ങളിലെ പിഴവുകളെ രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. പ്രധാന ബൗളർമാരുടെ ഓവറുകൾ നേരത്തെ തീർക്കുന്നതും നിതീഷ് കുമാർ റെഡ്ഡിയെ അമിതമായി ആശ്രയിക്കുന്നതുമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നായകത്വ ശൈലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും നിര്‍ണായക ഘട്ടങ്ങളിലെ തീരുമാനങ്ങളിലും അയ്യര്‍ക്ക് ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് കൈഫ് കുറ്റപ്പെടുത്തി. വെറുമൊരു മത്സരത്തിലെ പരാജയമല്ലെന്നും, ടീമിന്റെ ബൗളിംഗ് മാറ്റങ്ങളില്‍ തുടര്‍ച്ചയായി കാണുന്ന പാറ്റേണാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവസാന ഓവറുകളിലെ എറിയാന്‍ മിടുക്കരായ അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ത്തന്നെ തീര്‍ക്കുന്നത് തിരിച്ചടിയാകുന്നുണ്ടെന്ന് കൈഫ് ചൂണ്ടിക്കാണിച്ചു.

ഡെത്ത് ഓവറുകളില്‍ പ്രത്യാക്രമണം നേരിടാന്‍ പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ ബാക്കിവെക്കേണ്ടത് ടി20 ക്രിക്കറ്റിന്റെ അടിസ്ഥാന പാഠമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരു ഫ്രണ്ട്ലൈന്‍ ബൗളറെപ്പോലെ അമിതമായി ആശ്രയിക്കുന്നതിനെയും കൈഫ് ചോദ്യം ചെയ്തു. അഞ്ചോ ആറോ ഓവര്‍ ഓപ്ഷനായി മിഡില്‍ ഓവറുകളില്‍ മാത്രമാണ് നിതീഷിനെ ഉപയോഗിക്കേണ്ടത്.

ശ്രേയസ് അയ്യറുടെ കീഴില്‍ ഇന്ത്യന്‍ ടീം വലിയ തോതില്‍ റണ്‍സ് വഴങ്ങുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2026-ന് മുമ്പ് ഇന്ത്യ ഒരു പുരുഷ ടി20 മത്സരത്തിലും 250-ല്‍ അധികം റണ്‍സ് വഴങ്ങിയിട്ടില്ല. എന്നാല്‍ അയ്യരുടെ കീഴില്‍ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് തവണയാണ് എതിരാളികള്‍ ഇന്ത്യക്കെതിരെ 250-ല്‍ അധികം സ്‌കോര്‍ ചെയ്തത് (ഇംഗ്ലണ്ടിനെതിരെ സൗതാംപ്ടണില്‍ 257/3, വെസ്റ്റ് ഇന്‍ഡീസിനെതിരെ റാഞ്ചിയില്‍ 252/4, ന്യൂസിലന്‍ഡിനെതിരെ ഓക്ലന്‍ഡില്‍ 259/7).

ബൗളര്‍മാരുടെ പ്രകടനവും റൊട്ടേഷനും

മത്സരങ്ങളില്‍ ബൗളര്‍മാര്‍ക്ക് കൃത്യസമയത്ത് പന്ത് എറിയാന്‍ കഴിയാത്തതും തിരിച്ചടിയാകുന്നുണ്ട്. ഓക്ലന്‍ഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി 4 ഓവറില്‍ 64 റണ്‍സ് വഴങ്ങിയിരുന്നു. അര്‍ഷ്ദീപ് സിംഗ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടീമിലെ ബൗളിംഗ് കോമ്പിനേഷനുകളില്‍ തുടര്‍ച്ചയായി വരുത്തുന്ന മാറ്റങ്ങളും സ്‌കോറിംഗ് നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യക്ക് തടസ്സമാകുന്നുണ്ടെന്ന് കൈഫ് അഭിപ്രായപ്പെട്ടു. ഐപിഎല്ലിലും അയ്യറുടെ കീഴിലുള്ള ടീമുകള്‍ നിരവധി തവണ 200-ല്‍ അധികം റണ്‍സ് വഴങ്ങിയിട്ടുണ്ടെന്നും, കളി നന്നായി വായിച്ചെടുക്കാനും ബൗളര്‍മാരെ ശരിയായ ഘട്ടങ്ങളില്‍ ഉപയോഗിക്കാനും ശ്രേയസ് അയ്യര്‍ ഇനിയും പഠിക്കേണ്ടതുണ്ടെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു
'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷന്‍': ട്രോളര്‍ക്ക് ചുട്ട മറുപടിയുമായി ആര്‍ അശ്വിന്‍