
ലാഹോര്‍: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 59 പന്തില്‍ 87 റണ്‍സുമായി ബാബര്‍ പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സെടുത്ത ഇഫ്തീഖര്‍ അഹമ്മദ് മാത്രമാണ് ബാബറിന് പിന്തുണ നല്‍കിയത്. ഇംഗ്ലണ്ടിനായി സാം കറനും ഡേവിഡ് വില്ലിയും രണ്ട് വിക്കറ്റ് വീതമെടുത്തു.
മുഹമ്മദ് റിസ്‌വാന്‍റെ അഭാവത്തില്‍ മുഹമ്മദ് ഹാരിസാണ് പാക്കിസ്ഥാനുവേണ്ടി ബാബറിനൊപ്പം ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ എട്ട് പന്തില്‍ 7 റണ്‍സെടുത്ത ഹാരിസിനെ റിച്ചാര്‍ഡ് ഗ്ലീസണ്‍ തുടക്കത്തിലെ മടക്കി. തൊട്ടുപിന്നാലെ ഷാന്‍ മസൂദിനെ ഡേവിഡ് വില്ലി പൂജ്യത്തിന് മടക്കി. ഹൈദര്‍ അലിക്കൊപ്പം(18) ബാബര്‍ പാക്കിസ്ഥാനെ 50 കടത്തിയെങ്കിലും ഹൈദറിനെ സാം കറന്‍ വീഴ്ത്തിയതോടെ പാക്കിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി.
വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി അടിച്ചെടുത്ത് ബാബര്‍ അസം
21 പന്തില്‍ 31 റണ്‍സെടുത്ത് ഇഫ്തീഖര്‍ അഹമ്മദ് കടന്നാക്രമണം നടത്തിയതാണ് മധ്യ ഓവറുകളില്‍ പാക്കിസ്ഥാന്‍റെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിയാതെ കാത്തത്. 41 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബാബര്‍ പിന്നീട് ഗിയര്‍ മാറ്റി. എന്നാല്‍ ഇഫ്തീഖറിനെ സാം കറന്‍ മടക്കിയശഷം പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.
59 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും പറത്തിയാണ് ബാബര്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നത്. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത മുഹമ്മദ് നവാസും ബാബറിനൊപ്പം പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലിയും സാം കറനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഏഴ് മത്സര പരമ്പരയില്‍ പാക്കിസ്ഥാന്‍3-2ന് മുന്നിലാണ്.
സൂര്യകുമാറിന്‍റെ കാര്യവട്ടത്തെ ഇന്നിംഗ്സിനെ വാഴ്ത്തിപ്പാടി കൈഫ്, ഒപ്പം രാഹുലിനൊരു കുത്തും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!