
മുംബൈ: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി മികവ് കാട്ടിയ സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സൂര്യകുമാറിനെ വാഴ്ത്തിയതിനൊപ്പം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ കെ എല്‍ രാഹുലിനെ ഒന്ന് കുത്താനും കൈഫ് മറന്നില്ല.
മുന്‍നിര പേസര്‍മാരോ സ്പിന്നര്‍മാരോ ആവട്ടെ, സീമിംഗ് പിച്ചുകളോ സ്പിന്നിംഗ് പിച്ചുകളോ ആകട്ടെ, അതൊന്നും സൂര്യക്ക് ഒരു പ്രശ്നമല്ല. അയാള്‍ ഓറഞ്ച് ക്യാപ്പോ മാന്‍ ഓഫ് ദ് മാച്ചോ നേടിയിട്ടില്ലായിരിക്കാം. പക്ഷെ അയാള്‍ നിങ്ങള്‍ക്ക് വേണ്ടി കളി ജയിപ്പിക്കും. നാലാം നമ്പറില്‍ വിസ്മമയ പ്രകടനമാണ് സൂര്യ നടത്തുന്നത്. അയാള്‍ കുറേക്കാലം ഇവിടെതന്നെ ഉണ്ടാവുമെന്നായിരുന്നു കൈഫിന്‍റെ ട്വീറ്റ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ജസ്പ്രിത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു
ഇതില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടില്ല എന്ന വാക്ക് ഐപിഎല്ലില്‍ ഒന്നിലേറെ തവണ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുള്ള കെ എല്‍ രാഹുലിനെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കാര്യവട്ടത്ത് സൂര്യക്കൊപ്പം അര്‍ധസെഞ്ചുറി നേടിയെങ്കിലും രാഹുല്‍ 56 പന്തിലാണ് 51 റണ്‍സടിച്ചത്.
ഇത് ചെന്നൈയിന്‍ സെല്‍വന്‍സ്, ജഡേജയെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കി സിഎസ്‌കെ
പവര്‍ പ്ലേയില്‍ മാത്രം 26 പന്തുകളും നേരിട്ട രാഹുലിന് 11 റണ്‍സെ നേടാനായിരുന്നുള്ളു. പവര്‍ പ്ലേയില്‍ രോഹിത്തിനെയും പവര്‍ പ്ലേക്ക് പിന്നാലെ കോലിയെയും നഷ്ടമായതോടെ ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ സൂര്യയുടെ വെടിക്കെട്ടാണ് കരകയറ്റിയത്. നേരിട്ട രണ്ടാം പന്തും മൂന്നാം പന്തും സിക്സിന് പറത്തിയാണ് സൂര്യകുമാര്‍ ബാറ്റിംഗ് തുടങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!