'ഇനി പ്രണയ വിവാഹത്തിൽ വിശ്വസിക്കില്ല', സാനിയയെ ചേര്‍ത്തുപിടിച്ച് പാക് സോഷ്യൽ മീഡിയ, ഷൊയ്ബിനെ തള്ളി

Published : Jan 21, 2024, 04:41 PM ISTUpdated : Jan 21, 2024, 04:48 PM IST
'ഇനി പ്രണയ വിവാഹത്തിൽ വിശ്വസിക്കില്ല', സാനിയയെ ചേര്‍ത്തുപിടിച്ച് പാക് സോഷ്യൽ മീഡിയ, ഷൊയ്ബിനെ തള്ളി

Synopsis

കഴിഞ്ഞദിവസം ഷൊയ്ബ് മാലിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക്ക് വിവാഹം കഴിച്ചത്

ഹൈദരബാദ്: കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും സാനിയയുടെ മുൻ ഭ‍ർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിന്റെ കല്ല്യാണവുമാണ് സാമൂഹിക മാധ്യമങ്ങളിലെ ച‍‌ർച്ചാവിഷയം. ഷൊയ്ബ്- സന വിവാഹത്തിനു പിന്നാലെ സാനിയ മിർസയ്ക്ക് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്നത്. ഭാര്യ സന ജാവേദിനൊപ്പമുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ഷൊയ്ബ് മാലിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് സാനിയ മിർസയുടെ ഭാഗം ചേർന്നുള്ള പോസ്റ്റുകൾ ഉയ‌‌ർന്നുവരാൻ തുടങ്ങിയത്.  "ഞങ്ങൾ നിങ്ങളെ ജോഡികളായി സൃഷ്ടിച്ചു," എന്ന ഖുർആൻ വചനത്തോടെയായിരുന്നു ഷൊയ്ബ് മാലിക്കിന്റെ പോസ്റ്റ്. 

 "എന്നും സാനിയക്കൊപ്പം", തുടങ്ങി നിരവധി സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.  ഇനി താൻ പ്രണയവിവാഹത്തിൽ വിശ്വസിക്കില്ലെന്നും ദൈവം സാനിയക്ക് കുറച്ചുകൂടി നല്ല പങ്കാളിയെ നൽകേണ്ടതായിരുന്നെന്നും സാനിയയുടെ ആരാധകർ പറയുന്നു. ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയ്യാറായതെന്ന് പാക് മാധ്യമങ്ങളിൽ പ്രചരിച്ചതും സാനിയക്ക് കൂടുതൽ പിന്തുണ ലഭിക്കാൻ കാരണമായി. പാകിസ്ഥാൻ താരമായ ഷൊയ്ബിനെ വിവാഹം കഴിച്ചതിന്റെ പേരിൽ  ഇന്ത്യയിൽ നിന്നും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സാനിയ. 

കഴിഞ്ഞദിവസം ഷൊയ്ബ് മാലിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക്ക് വിവാഹം കഴിച്ചത്. മാലിക്കിന്‍റെ മൂന്നാം വിവാഹവും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു.

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും അതുപോലെ ഒന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.

വിമാനത്തിൽ നിലത്ത് വച്ച് സാധനങ്ങളെടുത്തപ്പോൾ നനവ്, പിന്നെ കണ്ടത്! എയർലൈനും യാത്രക്കാരും തമ്മിൽ പൊരിഞ്ഞ വഴക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര