അടച്ച തുക മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എയർലൈൻ ആദ്യം വിസമ്മതിച്ചു. തുടർന്ന്, ദമ്പതികളോട് ക്ഷമാപണം നടത്തി റീഫണ്ട് നൽകി ക്വാണ്ടാസ് എയർവേസ് പ്രശ്നം പരിഹരിക്കുകയായിരുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: വിമാന യാത്രക്കിടെ ആരുടെയോ മൂത്രത്തിൽ ഇരിക്കേണ്ടി വന്നതായി ദമ്പതികളുടെ പരാതി. ബാങ്കോക്കിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രക്കിടെ നേരിട്ട ദുരനുഭവത്തെ തുടര്‍ന്ന് ക്വാണ്ടാസ് എയർവേയ്‌സുമായി ന്യൂസിലൻഡില്‍ നിന്നുള്ള ദമ്പതികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. 10 മണിക്കൂർ നീണ്ട യാത്രയുടെ ടിക്കറ്റിനായി അടച്ച മുഴുവൻ തുകയും തിരികെ നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം ആദ്യം എയര്‍ലൈൻ 

അടച്ച തുക മുഴുവൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എയർലൈൻ ആദ്യം വിസമ്മതിച്ചു. തുടർന്ന്, ദമ്പതികളോട് ക്ഷമാപണം നടത്തി റീഫണ്ട് നൽകി ക്വാണ്ടാസ് എയർവേസ് പ്രശ്നം പരിഹരിക്കുകയായിരുന്നു. വിമാനത്തിൽ സീറ്റിലിരിക്കുമ്പോൾ, തങ്ങളുടെ സാധനങ്ങൾ അവരുടെ സീറ്റിന് മുന്നിലായിട്ടാണ് ദമ്പതികള്‍ വച്ചിരുന്നത്. എന്നാൽ, എയര്‍ലൈൻ നൽകിയ തലയണ ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തപ്പോഴാണ് നനഞ്ഞിരിക്കുന്നതായി കണ്ടത്. 

തുടര്‍ന്ന് അവരുടെ സാധനങ്ങള്‍ ലഗേജ് വയ്ക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലത്തേക്ക് മാറ്റുകയും പകരം തലയണ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സീറ്റിനടിയിൽ ഒരു കുട്ടിയുടെ അടിവസ്ത്രം കണ്ടെത്തിയതിനെ തുടർന്നാണ് സാധനങ്ങളിലുണ്ടായ നനവ് വെള്ളമല്ല മൂത്രമാണെന്നുള്ള നിഗമനത്തിലേക്ക് ദമ്പതികള്‍ വന്നത്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സൂപ്പർവൈസർ തുടക്കത്തിൽ ദമ്പതികൾക്ക് 10,000 ക്വാണ്ടാസ് പോയിന്റുകൾ വാഗ്ദാനം ചെയ്തു. എന്നാല്‍, ക്വാണ്ടാസ് എയർലൈൻസിൽ ഇനി യാത്ര ചെയ്യരുതെന്ന് ആലോചിക്കുന്നതിനാൽ പോയിന്റുകൾ ആവശ്യമില്ലെന്നും ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്നും ദമ്പതികള്‍ വ്യക്തമാക്കി. 

ഇ-മെയിൽ വഴി ദമ്പതികളും എയർലൈനും തമ്മിൽ നടന്ന തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ടിക്കറ്റ് നിരക്ക് തിരികെ നൽകാൻ കമ്പനി സമ്മതിച്ചത്. എയര്‍ലൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, വിമാനത്തിന്‍റെ ഫ്ലോറില്‍ ഉണ്ടായിരുന്നത് മൂത്രമായിരുന്നോ എന്ന കാര്യത്തില്‍ എയര്‍ലൈൻ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. 

പന്ത് ഇനി മുഖ്യമന്ത്രിയുടെ കോർട്ടിൽ; ഗണേഷിനെ തള്ളുമോ കൊള്ളുമോ എന്നതിൽ വലിയ ആകാംക്ഷ, റിപ്പോർട്ട് നിർണായകം

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം