ഏഷ്യാ കപ്പില്‍ ഇന്ന് ജീവന്മരണ പോരാട്ടം! പാകിസ്ഥാന്‍, ബംഗ്ലാദേശിനെതിരെ; ജയിക്കുന്നവര്‍ ഇന്ത്യക്കെതിരായ ഫൈനലിന്

Published : Sep 25, 2025, 11:02 AM IST
Pakistan Cricket Team

Synopsis

ഏഷ്യാ കപ്പിലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും. ഈ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയെ നേരിടും. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം. ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്ഥാനും, ബംഗ്ലാദേശും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ഇന്ത്യയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയെ തോല്‍പിച്ചു. ഇതോടെയാണ് ഇരുടീമും തമ്മിലുളള പോരാട്ടം നിര്‍ണായകമായത്. തോല്‍ക്കുന്ന ടീം പുറത്താവും. ദുബായില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ഇരു ടീമുകളും ഇത്തവണ ഏഷ്യാകപ്പില്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: സെയ്ഫ് ഹസ്സന്‍, തന്‍സീദ് ഹസന്‍ തമീം, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

ഇന്നലെ ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഭാഗ്യത്തിന്റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി ഒറ്റക്ക് പൊരുതിയത്. സൈഫിന് പുറമെ 21 റണ്‍സെടുത്ത പര്‍വേസ് ഹസന്‍ ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റര്‍.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്