ഹാരി ബ്രൂക്കിന് സെഞ്ചുറി; പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Published : Dec 11, 2022, 06:26 PM IST
ഹാരി ബ്രൂക്കിന് സെഞ്ചുറി; പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Synopsis

355 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മൂന്നാം ദിനം അബ്ദുള്ള ഷെഫീഖ് (43), മുഹമ്മദ് റിസ്‌വാന്‍ (30), ബാബര്‍ അസം (1), ഇമാം ഉല്‍ ഹഖ് (60) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്മായത്.

മുള്‍ട്ടാന്‍: പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് ദിനവും ആറ് വിക്കറ്റും ശേഷിക്കെ പാകിസ്ഥാന് വേണ്ടത് 157 റണ്‍സ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 198 എന്ന നിലയിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (54), ഫഹീം അഷ്‌റഫ് (3) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 281ന് അവസാനിച്ചിരുന്നു. 

355 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മൂന്നാം ദിനം അബ്ദുള്ള ഷെഫീഖ് (43), മുഹമ്മദ് റിസ്‌വാന്‍ (30), ബാബര്‍ അസം (1), ഇമാം ഉല്‍ ഹഖ് (60) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്മായത്. ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്ത ആതിഥേയര്‍ പിന്നീട് മൂന്നിന് 83 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇമാം- സൗദ് സഖ്യം 108 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംംഗ്‌സ് 275ന് അവസാനിക്കുകയായിരുന്നു. 108 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ബെന്‍ ഡക്കറ്റ് (79) പിന്തുണ നല്‍കി. ബെന്‍ സ്‌റ്റോക്‌സ് 41 റണ്‍സെടുത്തു. ജോ റൂട്ടാണ് (21) രണ്ടക്കം കണ്ട മറ്റൊരു താരം. സാക് ക്രൗളി (3), വില്‍ ജാക്ക്‌സ് (4), ഒല്ലി പോപ് (4), റോബിന്‍സണ്‍ (3), മാര്‍ക്ക് വുഡ് (6), ആന്‍ഡേഴ്‌സണ്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റെടുുത്തു. ഇതോടെ അരങ്ങേറ്റക്കാരന് ടെസ്റ്റില്‍ 11 വിക്കറ്റായി. സഹിദ് മഹ്മൂദിന് മൂന്ന് വിക്കറ്റുണ്ട്. 

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 281നെതിരെ പാകിസ്ഥാന്‍ 202ന് പുറത്താവുകയായിരുന്നു. ബാബര്‍ (75), സൗദ് (63) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. ലീച്ച് നാല് വിക്കറ്റെടുത്തു. വുഡ്, റൂട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 79 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 281 റണ്‍സാണ് അടിച്ചെടുത്തത്. ഡക്കറ്റ് (63), പോപ് (60) എന്നിവരാണ് തിളങ്ങിയത്. അബ്രാര്‍ ഏഴ് വിക്കറ്റെടുത്തു.

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ ജയം; ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍; ക്വിന്റണ്‍ ഡി കോക്ക് മുംബൈ ഇന്ത്യന്‍സില്‍
25.20 കോടി! വടംവലിക്കൊടുവില്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈക്ക് നിരാശ