നേര്‍ക്കുനേര്‍ കണക്കുകളില്‍ പാകിസ്ഥാന്‍ മുന്നില്‍, കിവീസ് വിയര്‍ക്കും; ആദ്യ സെമി- സാധ്യത ഇലവന്‍ അറിയാം

Published : Nov 08, 2022, 05:27 PM IST
നേര്‍ക്കുനേര്‍ കണക്കുകളില്‍ പാകിസ്ഥാന്‍ മുന്നില്‍, കിവീസ് വിയര്‍ക്കും; ആദ്യ സെമി- സാധ്യത ഇലവന്‍ അറിയാം

Synopsis

രണ്ടു വിജയമകലെ ട്വന്റി 20 ലോക കിരീടം. പ്രതീക്ഷയോടെ നാല് ടീമുകള്‍. ബാബര്‍ അസമിന്റെ പാകിസ്ഥാന് കെയ്ന്‍ വില്യംസന്റെ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റ പാകിസ്ഥാനെ രക്ഷിച്ചത് നെതര്‍ലന്‍ഡ്‌സ്. 

സിഡ്‌നി: ട്വന്റി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ അറിയാം. പാകിസ്ഥാന്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ന്യൂസിലന്‍ഡിനെ നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി. ഇന്ത്യ പാകിസ്ഥാന്‍ സ്വപ്നഫൈനല്‍ പ്രതീക്ഷിച്ചിച്ചാണ് ആരാധകര്‍. രണ്ടു വിജയമകലെ ട്വന്റി 20 ലോക കിരീടം. പ്രതീക്ഷയോടെ നാല് ടീമുകള്‍. ബാബര്‍ അസമിന്റെ പാകിസ്ഥാന് കെയ്ന്‍ വില്യംസന്റെ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റ പാകിസ്ഥാനെ രക്ഷിച്ചത് നെതര്‍ലന്‍ഡ്‌സ്. 

ഡച്ചുകാര്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാകിസ്ഥാന് സെമിയിലേക്ക് വഴിതുറന്നത്. കിവീസ് സെമിയിലെത്തിയത് ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. മുറിവേറ്റ പാകിസ്ഥാന്‍ പുറത്താകലിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടെത്തുമ്പോള്‍ കൂടുതല്‍ അപകടകാരികള്‍. എങ്കിലും എസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്ഥാനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഒന്നാം സെമി.

'അവരെ പേടിക്കണം, രോഹിത്തിനെ കുറച്ച് കാണില്ല'; ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് ബെന്‍ സ്‌റ്റോക്‌സ്

നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്ഥാനാണ് മുന്നില്‍ ഇരുവരും 28 തവണ മത്സരിച്ചപ്പോള്‍ 17 തവണയും പാകിസ്ഥാനായിരുന്നു. അവസാനം നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടീം നേടിയത്. അവസാനം നടന്ന ആറ് മത്സരങ്ങളില്‍ നാലിലും പാകിസ്ഥാന്‍ ജയിക്കുകയുണ്ടായി. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിന് കരുത്ത് വര്‍ധിക്കുമെന്നുള്ളത് മുമ്പും കണ്ടതാണ്. സാധ്യതാ ഇലവന്‍ അറിയാം...

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്..

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന