'അവരെ പേടിക്കണം, രോഹിത്തിനെ കുറച്ച് കാണില്ല'; ഇന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് ബെന്‍ സ്‌റ്റോക്‌സ്

By Web TeamFirst Published Nov 8, 2022, 5:13 PM IST
Highlights

നാളെ ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ മത്സരത്തിനിറങ്ങവെ ഇരുവരേയും പ്രകീര്‍ത്തച്ച് രംംഗത്തെത്തിയിരിക്കുകയാണ് അവരുടെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. എഴുതിത്തള്ളാന്‍ കഴിയാത്ത താരമായി കോലി മാറിയെന്നാണ് സ്‌റ്റോക്‌സ് പറുന്നത്.

അഡ്ലെയ്ഡ്: വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നീ ബാറ്റര്‍മാരുടെ ഫോമിന്റെ കരുത്തിലാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യ മുന്നോട്ട് പോകുന്നത്. റണ്‍വേട്ടക്കാരില്‍ ഒന്നും മൂന്നും സ്ഥാനങ്ങളിലാണ് കോലിയും സൂര്യയും. അഞ്ച് ഇന്നിംഗ്‌സുകളില്‍ 246 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 123 ശരാശരിയിലാണ് കോലിയുടെ റണ്‍വേട്ട. സ്‌ട്രൈക്ക് റേറ്റ് 138.98. സൂര്യകുമാര്‍ ഇത്രയും ഇന്നിംഗ്‌സില്‍ നിന്ന് 225 റണ്‍സാണ് നേടിയത്. 75 റണ്‍സാണ് താരത്തിന്റെ ശരാശരി. 193.97 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും സൂര്യക്കുണ്ട്. 

നാളെ ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ മത്സരത്തിനിറങ്ങവെ ഇരുവരേയും പ്രകീര്‍ത്തച്ച് രംംഗത്തെത്തിയിരിക്കുകയാണ് അവരുടെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. എഴുതിത്തള്ളാന്‍ കഴിയാത്ത താരമായി കോലി മാറിയെന്നാണ് സ്‌റ്റോക്‌സ് പറുന്നത്. ''മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് കഴിയുന്നു. ഒരിക്കലും എഴുതിത്തള്ളാന്‍ കഴിയാത്ത താരമായി കോലി മാറിക്കഴിഞ്ഞു. സൂര്യകുമാര്‍ ഓരോ മത്സരത്തിലും വിസ്മയിപ്പിക്കുകയാണ്. മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ഓരോ ഷോട്ട് കാണുമ്പോഴും അമ്പരപ്പാണ്. എന്നാല്‍ തങ്ങള്‍ക്കെതിരെ റണ്‍ ഉയര്‍ത്താന്‍ കഴിയാത്ത വിധം സൂര്യയെ തളച്ചിടാന്‍ ശ്രമിക്കും.'' സ്‌റ്റോക്‌സ് പറഞ്ഞു.

രോഹിത് ശര്‍മയെ കുറിച്ചും സ്‌റ്റോക്‌സ് സംസാരിച്ചു. ''രോഹിത് ഫോമിലല്ലെങ്കില്‍ പോലും അദ്ദേഹത്തെ നിസാരക്കാരനായി കാണുന്നില്ല. ഏറ്റവും മികച്ച താരങ്ങളില്‍ രോഹിത്തിന്റെ പേരുണ്ടാവുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. ലോകോത്തര താരമാണ് രോഹിത്. മുന്‍ മത്സരങ്ങളിലെ പ്രകടനം നോക്കി ഇറങ്ങാനാവില്ല.'' സ്‌റ്റോക്‌സ് കൂട്ടിചേര്‍ത്തു.

'ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തും': മൈക്കല്‍ ഹസി

ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ പ്രയാസമേറിയതാണെന്നും സ്‌റ്റോക്‌സ് വ്യക്തമാക്കി. ''സെമിയിലേക്ക് എത്താന്‍ രണ്ട് ഗ്രൂപ്പുകളിലും വന്‍ മത്സരങ്ങള്‍ നടന്നു. സെമിയില്‍ ഏത് ടീമിനാണ് മികവ് കാണിക്കാന്‍ കഴിയുക എന്നതാണ് നിര്‍ണായകമാവും.'' സ്‌റ്റോക്‌സ് പറഞ്ഞുനിര്‍ത്തി.

click me!