അഫ്ഗാനെതിരെ നാണക്കേടിന്റെ ഭാരം കുറച്ച് പാക്കിസ്താന്‍! അവസാന ടി20യില്‍ ആശ്വാസിക്കാന്‍ ഒരുജയം

By Web TeamFirst Published Mar 28, 2023, 8:34 AM IST
Highlights

മൂന്ന് വിക്കറ്റ് വീതം നേടിയ ഇഹ്‌സാനുള്ള, ഷദാബ് ഖാന്‍ എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. 21 റണ്‍സ് നേടിയ വാലറ്റക്കാരന്‍ അസ്മതുള്ള ഓമര്‍സായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ഷാര്‍ജ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ പാക്കിസ്താന് ആശ്വാസജയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 66 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യ രണ്ട് ടി20 മത്സരങ്ങളും ജയിച്ച അഫ്ഗാന്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്റെ പോരാട്ടം 18.4 ഓവറില്‍ 116ന് അവസാനിച്ചു. അഫ്ഗാന്റെ മുഹമ്മദ് നബിയാണ് പരമ്പരയിലെ താരം.

മൂന്ന് വിക്കറ്റ് വീതം നേടിയ ഇഹ്‌സാനുള്ള, ഷദാബ് ഖാന്‍ എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്. 21 റണ്‍സ് നേടിയ വാലറ്റക്കാരന്‍ അസ്മതുള്ള ഓമര്‍സായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഭേദപ്പെട്ട തുടക്കമായിരുന്നു അഫ്ഗാന്. വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെടുക്കാന്‍ അവര്‍ക്കായിരുന്നു. എന്നാല്‍ ഇഹ്‌സാനുള്ള ബ്രേക്ക് ത്രൂ നല്‍കി. റഹ്‌മാനുള്ള ഗുര്‍ബാസാണ് (18) മടങ്ങിയത്. പിന്നാലെ സെദിഖുള്ള അദല്‍ (11), ഇബ്രാഹിം സദ്രാന്‍ (3) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ മൂന്നിന് 39 എന്ന നിലയിലായി അഫ്ഗാന്‍. അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് നബി (17)- ഉസ്മാന്‍ ഗനി (15) സഖ്യം 32 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലു കാര്യമുണ്ടായില്ല. 

നബി റണ്ണൗട്ടായപ്പോള്‍, ഗനിയെ ഷദാദ് മടക്കി. തുടര്‍ന്നെത്തിയവരില്‍ റാഷിദ് ഖാന്‍ (16), അസ്മതുള്ള എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഇതിനിടെ നജീബുള്ള സദ്രാന്‍ (0) റിട്ടയേര്‍ഡ് ഹര്‍ട്ടായി. കരിം ജനാത്തിനും (0) തിളങ്ങാനായില്ല. മുജീബ് ഉര്‍ റഹ്‌മാന്‍ (0), ഫരീദ് അഹമ്മദ് മാലിക്ക് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (1) പുറത്താവാതെ നിന്നു.

നേരത്തെ 49 റണ്‍സ് നേടിയ സയിം അയൂബാണ് പാക്കിസ്താനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഷദാബ് ഖാന്‍ (28), ഇഫ്തിഖര്‍ അഹമ്മദ് (31), അബ്ദുള്ള ഷെഫീഖ് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഹമ്മദ് ഹാരിസ് (1), തയ്യബ് താഹിര്‍ (10), ഇമാദ് വസിം (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് നവാസ് (5), മുഹമ്മദ് വസിം (9) പുറത്താവാതെ നിന്നു. മുജീബ് അഫ്ഗാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യന്‍ താരങ്ങള്‍ക്കുമേലൊരു കണ്ണുവേണം, ഐപിഎല്‍ ടീമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിസിസിഐ

click me!