തുടയിൽ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടിൽവെച്ച് പാന്‍റ് അഴിച്ച ഹസരംഗക്കെതിരെ പാക് കമന്‍റേറ്ററുടെ അശ്ലീല പരാമർശം, വിമര്‍ശനം

Published : Feb 09, 2026, 09:24 AM IST
 Wanindu Hasaranga

Synopsis

ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. തന്‍റെ ആദ്യ ഓവറിലെ രണ്ട് പന്തുകൾക്ക് ശേഷം ഹസരംഗയ്ക്ക് തുടയിൽ പേശിവലിവ് അനുഭവപ്പെട്ടിരുന്നു.

കൊളംബോ: ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ വെച്ച് പാന്‍റ് അഴിച്ച ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പാക് കമന്‍റേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. പരിക്കിനെ അവഗണിച്ചും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ നായകൻ വാനിന്ദു ഹസരംഗ തിളങ്ങിയ മത്സരത്തിലാണ് ദ്വയാര്‍ത്ഥമുള്ള പരാമർശമുണ്ടായത്.

ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. തന്‍റെ ആദ്യ ഓവറിലെ രണ്ട് പന്തുകൾക്ക് ശേഷം ഹസരംഗയ്ക്ക് തുടയിൽ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. വേദന സഹിക്കാനാവാതെ ഡഗ് ഔട്ടിലുള്ള ഫിസിയോയുടെ സഹായം തേടിയ താരം ഫിസിയോ വരുന്നതിനിടെ തന്‍റെ പാന്‍റിന്‍റെ കുടുക്കുകള്‍ അഴിച്ച് പാന്‍റ് പകുതി ഊരി. ഈ സമയത്താണ് മുൻ പാക് താരം കൂടിയായ കമന്‍റേറ്ററുടെ ഭാഗത്തുനിന്ന് ദ്വയാർത്ഥ പ്രയോഗമുണ്ടായത്. ഐസിസി ലോകകപ്പ് പോലെയുള്ള ഒരു വലിയ വേദിയിൽ മുൻ അന്താരാഷ്ട്ര താരം ഇത്തരമൊരു ദ്വയാര്‍ത്ഥ പരാമർശം നടത്തിയത് കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ പരിക്കിനെ വകവെക്കാതെ പന്തെറിഞ്ഞ ഹസരംഗ 3 വിക്കറ്റ് വീഴ്ത്തി അയർലൻഡ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസും കാമിന്ദു മെൻഡിസും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ സ്കോർ 163-ൽ എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ ഹസരംഗയുടെയും തീക്ഷണയുടെയും സ്പിൻ കരുത്തിൽ ലങ്ക 143 റൺസിന് ലങ്ക പുറത്താക്കി. ഹസരംഗയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹതാരം ദാസുൻ ഷാനക മത്സരശേഷം പ്രതികരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: തീക്ഷ്ണയ്ക്കും ഹസരങ്കയ്ക്കും മൂന്ന് വിക്കറ്റ് വീതം; ഐറിഷ് പടയെ വീഴ്ത്തി ശ്രീലങ്ക തുടങ്ങി
'സഞ്ജു വേണ്ടായിരുന്നു, സാം കറന്‍ തന്നെയായിരുന്നു നല്ലത്'; നേപ്പാള്‍ തോറ്റപ്പോഴും പരിഹാസം സഞ്ജുവിന്