പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ബിസിസിഐ മന്ത്രവാദിയെ ഉപയോഗിച്ചുവെന്ന് വാദം! പാക് ടിക് ടോക്കറെ എയറിലാക്കി ആരാധകര്‍

Published : Oct 18, 2023, 02:45 PM IST
പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ബിസിസിഐ മന്ത്രവാദിയെ ഉപയോഗിച്ചുവെന്ന് വാദം! പാക് ടിക് ടോക്കറെ എയറിലാക്കി ആരാധകര്‍

Synopsis

മത്സരത്തിന് ശേഷം തോല്‍ക്കാനുണ്ടായ കാരങ്ങളെ ചൊല്ലി ചര്‍ച്ചയും സംസാരവുമെല്ലാ ഉണ്ടാവാറുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ ദയയീയ തോല്‍വിക്ക് വിചിത്രമായ കാരണം നിരത്തിയിരിക്കുയാണ് പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റും ടിക് ടോക്കറുമായ ഹറീം ഷാ.

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം വാശിയേറുമെന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേത് ഏകപക്ഷീയ മത്സരമായിരുന്നു. മത്സരം ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യ 42.5 ഓവറില്‍ 191ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബൗള്‍മാര്‍ക്കായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നിരുന്നു. രോഹിത് ശര്‍മ (86), ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിന് ശേഷം തോല്‍ക്കാനുണ്ടായ കാരങ്ങളെ ചൊല്ലി ചര്‍ച്ചയും സംസാരവുമെല്ലാ ഉണ്ടാവാറുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ ദയയീയ തോല്‍വിക്ക് വിചിത്രമായ കാരണം നിരത്തിയിരിക്കുയാണ് പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റും ടിക് ടോക്കറുമായ ഹറീം ഷാ. ബിസിസിഐയുടെ നേതൃത്വത്തില്‍ മന്ത്രവാദം നടത്തിയെന്നാണ് അവരുടെ വാദം. പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ വേണ്ടി ബിസിസിഐ മന്ത്രവാദിയെ ഉപയോഗിച്ചുവെന്നാണ് അവരുടെ വാദം. തന്ത്രിയുടെ പേരും പോസ്റ്റില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ഐസിസി അന്വേഷിക്കണമെന്നും അംഗീകരിക്കാനാവില്ലെന്നും ട്വീറ്റില്‍ പറയുന്നു.

അതേസമയം, തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. മോശം ഫോമിലുള്ള പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു മുന്‍ പാക് താരം വഖാര്‍ യൂനിസ്. അഫ്രീദി ശൈലി മാറ്റണമെന്നാണ് വഖാര്‍ പറയുന്നത്. വഖാറിന്റെ വിശദീകരണം... ''താളം തെറ്റിയ ബൗളിംഗാണ് നിലവില്‍ അഫ്രീദിയുടേത്. ഒരേ തരത്തിലുള്ള പന്തുകളാണ് കൂടുതലും. ഷഹീന്‍ അഫ്രീദിയുടെ പന്തുകളെ എങ്ങനെ നേരിടണമെന്ന് എല്ലാ ബാറ്റ്‌സ്മാന്‍മാരും പഠിച്ചു. ഈ ശൈലി മാറണം. അതിന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കണ്ട് പഠിക്കുകയാണ് വേണ്ട്ത്. എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം കുഴപ്പിക്കുന്ന ബൗളറാണ് ബുമ്ര. പാകിസ്ഥാനെതിരായ മത്സരം അതിന്റെ ഏറ്റവും വലിയ തെളിവാണ്.'' വഖാര്‍ പറഞ്ഞു.

അവനാണ് ശരി, ആ ഇന്ത്യന്‍ താരത്തെ കണ്ട് പഠിക്കൂ! ഷഹീന്‍ അഫ്രീദിക്കെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ ഇതിഹാസം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ
കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍