
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടിരുന്നു. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈ 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. വാംഖഡെയില്‍ പിച്ചിന്റെ സ്വഭാവം ഇത്തരത്തില്‍ ആയിരിക്കുമെന്ന് കരുതിയില്ലെന്ന് കമ്മിന്‍സ് വ്യക്തമാക്കി.
കമ്മിന്‍സിന്റെ വാക്കുകള്‍... ''കളിക്കാന്‍ എളുപ്പമുള്ള വിക്കറ്റ് ആയിരുന്നില്ല മുംബൈയിലേത്. ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് കുറവായിരുന്നു. പിച്ചിന്റെ പെരുമാറ്റം ഇത്തരത്തില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വേഗമുള്ള പിച്ചായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെയായിരുന്നില്ല. അവര്‍ നന്നായി പന്തെറിഞ്ഞു. ഞങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താനുള്ള ഏരിയകളെല്ലാം അവര്‍ തടഞ്ഞു. 160 റണ്‍സ് മതിയായിരുന്നില്ല. പന്തുകൊണ്ട് ഞങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ആവശ്യമായിരുന്നു. ധാരാളം ഡെത്ത് ബൗളിംഗ് ഓപ്ഷന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഇംപാക്റ്റ് സബ്ബായി വരുന്ന താരം 1-2 ഓവര്‍ എറിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രാഹുല്‍ ചാഹറിനെ കൊണ്ടുവന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ചെറിയ ഇടവേളയുണ്ട്. തിരിച്ചെത്തുമ്പോള്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന് കരുതുന്നു. അടുത്ത മത്സരം ഹോം ഗ്രൗണ്ടിലാണ്. അവിടെ തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.'' കമ്മിന്‍സ് മത്സരശേഷം വ്യക്തമാക്കി.
പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദ്. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള അവര്‍ക്ക് നാല് പോയിന്റാണുള്ളത്. മുംബൈ ഏഴാം സ്ഥാനത്തെത്തി. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്ന് ജയമായി. നാല് തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടിലുള്ളത്. അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അഞ്ച് ജയങ്ങളാണുള്ളത്. ഒരു മത്സരം മാത്രം പരാജയപ്പെട്ട ടീം പത്ത് പോയിന്റുമായിട്ടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറില്‍ നാല് മത്സരം വീതം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!