രാജസ്ഥാനെതിരെ ടോസ് ഭാഗ്യം ഹൈദരാബാദിന്, വെടിക്കെട്ട് ഓപ്പണര്‍ പുറത്ത്, പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തി

Published : Apr 25, 2026, 07:24 PM IST
Pat Cummins

Synopsis

പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദിന്‍റെ നായകസ്ഥാനത്ത് പാറ്റ് കമിന്‍സ് തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ ട്രാവിസ് ഹെഡും പേസര്‍ ദില്‍ഷൻ മധുശങ്കയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ഹര്‍ഷ് ദുബെക്ക് പകരം പ്രഫുല്‍ ഹിംഗെയും ഹൈദരാബാദ് ടീമിലെത്തി.

പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. ജയിച്ചാല്‍ രാജസ്ഥാന് ആര്‍സിബിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കോ പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തോ എത്താന്‍ അവസരമുണ്ട്. ജയിച്ചാല്‍ ഹൈദരാബാടിനും മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ കഴിയും. പാറ്റ് കമിൻസിന്‍റെ അഭാവത്തില്‍ ആദ്യ ഏഴ് കളികളിലും ഇഷാന്‍ കിഷനായിരുന്നു ഹൈദരാബദിനെ നയിച്ചത്. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷമാണ് കമിന്‍സ് തിരിച്ചെത്തുന്നത്.

 

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, സലീൽ അറോറ (വിക്കറ്റ് കീപ്പർ), അനി കേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ) , ശിവാംഗ് കുമാർ, സാക്കിബ് ഹുസൈൻ പ്രഫുൽ ഹിംഗെ,ഇഷാൻ മലിംഗ.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ,വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ),ഷിമ്രോൺ ഹെറ്റ്‌മെയർ, ഡൊണോവൻ ഫെരേര,രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, നാന്ദ്രേ ബർഗർ ബ്രിജേഷ് ശർമ്മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ചുവീണ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്, ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആംബുലൻസ്
തിലകും അഭിഷേകും സഞ്ജുവും പിന്നിലായി, പഞ്ചാബിനെതിരെ വെടിക്കെട്ട് സെഞ്ചുറിയുമായി ടി20 ചരിത്രം തിരുത്തി രാഹുല്‍