ഫഖറും സര്‍ഫറാസും പുറത്ത്; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Sep 06, 2021, 02:02 PM IST
ഫഖറും സര്‍ഫറാസും പുറത്ത്; ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

Synopsis

പരിചയ സമ്പന്നരായ ഫഖര്‍ സമാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് 15 അംഗ ടീമിലിടമില്ല. ബാബര്‍ അസമാണ് ടീമിനെ നയിക്കുക.  

ഇസ്ലാമാബാദ്: അടുത്തമാസം നടക്കുന്ന ടി20 ലോകകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്‌സ്മാന്‍ അസിഫ് അലി, ഖുഷ്ദില്‍ ഷാ എന്നിവരെ ടീമിലെ ഉള്‍പ്പെടുത്തി. പരിചയ സമ്പന്നരായ ഫഖര്‍ സമാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് 15 അംഗ ടീമിലിടമില്ല. ബാബര്‍ അസമാണ് ടീമിനെ നയിക്കുക.

ഈ ടീം തന്നെയാണ് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും കളിക്കുന്നത്. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് ടീമിലുള്ളത്. രണ്ട് വിക്കറ്റ് കീപ്പര്‍മാരും നാല് ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ടീമിലുണ്ട്.

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസിം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മ് വസിം, ഷഹീന്‍ അഫ്രീദി, ഷൊഹൈബ് മക്‌സൂദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍