ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്ക് പാക് ബോര്‍ഡ് ചില്ലിക്കാശ് നല്‍കിയില്ലെന്ന് വെളിപ്പെടുത്തി ഷാഹിദ് അഫ്രീദി

By Gopala krishnanFirst Published Sep 16, 2022, 9:28 AM IST
Highlights

പാക് ക്രിക്കറ്റ് ബോര്‍ഡിനോട് താന്‍ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ല. ലണ്ടനില്‍ തുടര്‍ ചികിത്സക്കായി ഷഹീന്‍ പോയത് സ്വന്തം ചെലവിലാണെന്നും താനാണ് ലണ്ടനില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കി കൊടുത്തതെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഷാദിഹ് അഫ്രീദിയുടെ ഭാവി മരുമകന്‍ കൂടിയാണ് ഷഹീന്‍ അഫ്രീദി. ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വര്‍ഷമാണ് നടന്നത്.

കറാച്ചി: ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റിലുണ്ടായ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുന്‍ നായകനായ ഷാഹിദ് അഫ്രീദിയാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ചികിത്സക്കോ ഇംഗ്ലണ്ടിലെ തുടര്‍ പരിശോധനകള്‍ക്കോ  പാക് ക്രിക്കറ്റ് ബോര്‍ഡ് പണമോ സഹായമോ നല്‍കിയില്ലെന്ന് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി ടെലിവിഷന്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

പാക് ക്രിക്കറ്റ് ബോര്‍ഡിനോട് താന്‍ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ കേട്ടഭാവം നടിച്ചില്ല. ലണ്ടനില്‍ തുടര്‍ ചികിത്സക്കായി ഷഹീന്‍ പോയത് സ്വന്തം ചെലവിലാണെന്നും താനാണ് ലണ്ടനില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കി കൊടുത്തതെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഷാദിഹ് അഫ്രീദിയുടെ ഭാവി മരുമകന്‍ കൂടിയാണ് ഷഹീന്‍ അഫ്രീദി. ഷാഹിദ് അഫ്രീദിയുടെ മകളും ഷഹീന്‍ അഫ്രീദിയും തമ്മിലുള്ള വിവാഹ നിശ്ചയം ഈ വര്‍ഷമാണ് നടന്നത്.

'അന്ന് ധോണി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍', വിരമിക്കല്‍ പ്രഖ്യാപനവുമായി ചെന്നൈ പേസര്‍

പാക്കിസ്ഥാന്‍റെ പേസ് ആക്രമണത്തെ നയിക്കുന്ന ഷഹീന്‍ അഫ്രീദിക്ക് പാക്കിസ്ഥാനുവേണ്ടി കളിക്കുമ്പോഴാണ് പരിക്കേറ്റത്. എന്നിട്ടും പരിക്കേറ്റ കളിക്കാരനോട് ചെയ്യേണ്ട പ്രാഥമിക കടമ പോലും ചെയ്യാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ലെന്നും അഫ്രീദി ചര്‍ച്ചയില്‍ വ്യക്തമാക്കി.

Huge revelation by ! must come up with a clarification pic.twitter.com/6irvlWmsIS

— muzamilasif (@muzamilasif4)

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാല്‍മുട്ടിന് പരിക്കേറ്റ അഫ്രീദി ഏഷ്യാ കപ്പില്‍ കളിച്ചിരുന്നില്ല. പാക് ടീമിനൊപ്പമുണ്ടായിരുന്നഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാ കപ്പിനിടെ സന്ദര്‍ശിച്ചിരുന്നു. പിന്നീടാണ് ഷഹീന്‍ തുടര്‍ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലേക്ക് പോയത്. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള പാക് ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഷഹീന്‍ അഫ്രീദിയും ടീമിലുണ്ട്.

'ചീഫ് സെലക്ടറുടെ ചീപ്പ് സെലക്ഷന്‍', പാക്കിസ്ഥാന്‍ സെലക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ആമിര്‍

ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (c), Shadab Khan (vc), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir

റിസര്‍വ് താരങ്ങള്‍: Fakhar Zaman, Mohammad Haris, Shahnawaz Dahani

 

click me!