ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പ് പിഎസ്‌എല്‍ ലേലം, ബിസിസിഐക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഗൂഗ്ലി

By Web TeamFirst Published Dec 13, 2022, 8:24 PM IST
Highlights

അഫ്ഗാനിസ്ഥാനില്‍ നിന്ന് 46 കളിക്കാരും ഓസ്ട്രേലിയയില്‍ നിന്ന് 16 കളിക്കാരും ബംഗ്ലാദേശില്‍ നിന്ന് 30 കളിക്കാരും ന്യൂസിലന്‍ഡില്‍ നിന്ന്  6 കളിക്കാരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 26 കളിക്കാരും ശ്രീലങ്കയില്‍ നിന്ന് 62 കളിക്കാരും പി എസ് എല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കറാച്ചി: ഈ മാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ലേലം നടത്താനൊരുങ്ങി പാക് ക്രിക്കറ്റ് ബോര്‍ഡ്. വ്യാഴാഴ്ചയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കുള്ള കളിക്കാരുടെ ലേലം വെച്ചിരിക്കുന്നത്. ഐപിഎല്‍ ലേലത്തിലും പങ്കെടുക്കുന്ന 500 ഓളം വിദേശ കളിക്കാരാണ് പിഎസ്എല്ലിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയന്‍ താരങ്ങളായ മാത്യു വെയ്ഡ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയവരെല്ലാം പിഎസ്എല്ലിവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിഎസ്എല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ കൂടുതല്‍ പേരും ഇംഗ്ലണ്ടില്‍ നിന്നുള്ള കളിക്കാരാണെന്ന് ജിയോ ന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 138 കളിക്കാരാണ് ഇംഗ്ലണ്ടില്‍ നിന്ന് പിഎസ്എല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐപിഎല്‍ താരലേലം കൊച്ചിയില്‍ പൊടിപൊടിക്കും; താരങ്ങളുടെ ചുരുക്ക പട്ടികയായി

അഫ്ഗാനിസ്ഥാനില്‍ നിന്ന് 46 കളിക്കാരും ഓസ്ട്രേലിയയില്‍ നിന്ന് 16 കളിക്കാരും ബംഗ്ലാദേശില്‍ നിന്ന് 30 കളിക്കാരും ന്യൂസിലന്‍ഡില്‍ നിന്ന്  6 കളിക്കാരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 26 കളിക്കാരും ശ്രീലങ്കയില്‍ നിന്ന് 62 കളിക്കാരും പി എസ് എല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇന്‍‍ഡീസില്‍ നിന്ന് 40 കളിക്കാരും പിഎസ്എല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ അലക്സ് ഹെയ്ല്‍സ്, ഡേവിഡ് വില്ലി, ഡേവിഡ് മലന്‍, മൊയീന്‍ അലി, ആദില്‍ റഷീദ്, ന്യൂസിലന്‍ഡിന്‍റെ ജിമ്മി നീഷാം, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, ഐപിഎല്ലില്‍ നിന്ന് വിരമിച്ച കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം പി എസ് എല്ലിനുണ്ട്.

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഒരുപിടി താരങ്ങള്‍; ബംഗ്ലാദേശിനെതിരായ സാധ്യതാ ഇലവന്‍

ഐപിഎല്‍ 2023 മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്‌ത താരങ്ങളുടെ 405 പേരുടെ ചുരുക്ക പട്ടികയായി. 991 പേരാണ് നേരത്തെ ലേലത്തിനായി രജസിറ്റര്‍ ചെയ്‌തിരുന്നത്. പുതുക്കിയ പട്ടികയില്‍ 273 ഇന്ത്യന്‍ താരങ്ങളും 132 പേര്‍ വിദേശികളുമാണ്. ഇവരില്‍ നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 119 താരങ്ങള്‍ ക്യാപ്‌ഡ് പ്ലെയേര്‍സും 282 പേര്‍ അണ്‍ക്യാപ്‌ഡ് കളിക്കാരുമാണ്. പരമാവധി 87 താരങ്ങളുടെ ഒഴിവുകളാണ് എല്ലാ ടീമുകളിലുമായി നികത്താനുള്ളത്. ഇവയില്‍ 30 സ്ഥാനങ്ങള്‍ വിദേശ കളിക്കാര്‍ക്ക് വേണ്ടിയുള്ളതാണ്.

click me!