വിന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 12 കാണാതെ പുറത്ത്; പിന്നാലെ രാജി പ്രഖ്യാപനം നടത്തി പരിശീലകന്‍ ഫില്‍ സിമണ്‍സ്

Published : Oct 25, 2022, 01:22 PM IST
വിന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 12 കാണാതെ പുറത്ത്; പിന്നാലെ രാജി പ്രഖ്യാപനം നടത്തി പരിശീലകന്‍ ഫില്‍ സിമണ്‍സ്

Synopsis

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നിവരോട് തോറ്റാണ് വിന്‍ഡീസ് പുറത്തായിരുനനത്. രണ്ടാം മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരെ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാനായത്.

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഫില്‍ സിമണ്‍സ്. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും സിമണ്‍സ് പരിശീലിപ്പിക്കുന്ന വിന്‍ഡീസ് ടീം അവസാനമായി കളിക്കുക. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ലോകകപ്പ് നേടുമ്പോഴും സിമണ്‍സ് ആയിരുന്നു പരിശീലകന്‍. പിന്നീടൊരിക്കല്‍ സ്ഥാത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചു. 

ലോകകപ്പിലെ പുറത്താകല്‍ വേദനിപ്പിക്കുന്നതാണെന്ന് സിമണ്‍സ് ഔദ്യോഗിക വാര്‍ത്താകുറപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''ഞങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു ടൂര്‍ണമെന്റ് കാണേണ്ടി വന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ അത്ര മികച്ചവരായിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. ലോകകപ്പില്‍ നിന്നുള്ള പുറത്താകല്‍ ടീമിനെ മാത്രമല്ല വേദനിപ്പിക്കുന്നത്. ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തേയും വേദനിപ്പിക്കുന്നു. ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന വേദനയാണിത്.'' സിമണ്‍സ് പറഞ്ഞു.

രോഹിത്തിന് ശേഷം ഹാര്‍ദിക്കിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കൂ; താരത്തെ പിന്തുണച്ച്‍ മുന്‍ പാക് താരങ്ങള്‍

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് എന്നിവരോട് തോറ്റാണ് വിന്‍ഡീസ് പുറത്തായിരുനനത്. രണ്ടാം മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരെ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് വിജയിക്കാനായത്. അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് വിന്‍ഡീസിന് പിണഞ്ഞത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്. 

ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയുടെ (23 പന്തില്‍ 37) വിക്കറ്റ് മാത്രമാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാല്‍ബിര്‍നിയുടെ ഇന്നിംഗ്സ്. എട്ടാം ഓവറില്‍ ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും ലോര്‍കാന്‍ ടക്കറെ (35 പന്തില്‍ 45*) കൂട്ടുപിടിച്ച് സ്റ്റിര്‍ലിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും റണ്‍സ് കൂട്ടിചേര്‍ത്തു.
 

PREV
click me!

Recommended Stories

ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ
കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ