53 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. എന്നാല്‍ ഹാര്‍ദിക് മനോഹരമായ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാര്‍ദിക് വീഴ്ത്തിയിരുന്നത്.
മെല്‍ബണ്‍: വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം അവസാന ടി20 ലോകകപ്പായിരിക്കും ഓസ്‌ട്രേലിയയിലേതെന്ന് കരുതുന്നവരുണ്ട്. മുന്‍ ഇന്ത്യന്‍ പരിശീകന്‍ രവി ശാസ്ത്രി ഒരിക്കല്‍ ഇക്കാര്യം പറയുകയും ചെയ്തു. ഇതിനിടയില്‍ ആരാവും ഇന്ത്യയുടെ അടുത്ത നായകനെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. കെ എല്‍ രാഹുലാണ് നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നായകസ്ഥാനത്തേക്ക് വേണ്ടി പരിഗണിക്കപ്പടുന്നവരുണ്ട്.
എന്നാല്‍ പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം നിര്‍ദേശിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ പേരാണ്. അതിന്റെ കാരണവും അക്രം വിശദീകരിക്കുന്നുണ്ട്. ''ഐപിഎല്ലില്‍ ഒരു ടീമിനെ നയിച്ച് കിരീടത്തിലേക്ക് നയിച്ചു താരമാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമിനെ പ്രധാന ശക്തിയായി ഹാര്‍ദിക് മാറി. ടീമില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഹാര്‍ദിക്കിന് കഴിയുന്നു. പലപ്പോഴും രോഹിത്തിന് പോലും നിര്‍ദേശങ്ങള്‍ നല്‍കുന്നു. വരും മത്സരങ്ങളില്‍ അദ്ദേഹം കൂടുതല്‍ പഠിക്കും.'' അക്രം പറഞ്ഞു.
'ലോകകപ്പ് അവിടെ നിര്‍ത്തണമായിരുന്നു'; ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഓസ്‌ട്രേലിയന്‍ താരം
അക്രത്തിന്റെ അഭിപ്രായം ശരിവച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും സംസാരിച്ചു. മിസ്ബയുടെ വാക്കുകള്‍... ''സമ്മര്‍ദഘട്ടത്തില്‍ എങ്ങനെ കളിക്കണമെന്ന് ഹാര്‍ദിക്കിനറിയാം. ഫിനിഷര്‍ റോള്‍ ഭംഗിയാക്കാന്‍ ഹാര്‍ദിക്കിന് സാധിക്കും. മാനസികമായി ശക്തനും അതോടൊപ്പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ മാത്രമേ ഒരു ഫിനിഷറായി കളിക്കാനാവൂ. ഈ സവിശേഷതകള്‍ ഹാര്‍ദ്ദിക്കിനുണ്ട്.'' മിസ്ബ വ്യക്തമാക്കി. ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായാല്‍ ആശ്ചര്യപ്പെടുത്തില്ലെന്ന് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസും അഭിപ്രായപ്പെട്ടു.
53 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. എന്നാല്‍ ഹാര്‍ദിക് മനോഹരമായ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാര്‍ദിക് വീഴ്ത്തിയിരുന്നത്. ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ 37 പന്തില്‍ 40 റണ്‍സും നേടി. കോലിക്കൊപ്പം ഹാര്‍ദിക്കുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.
