ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ചരിത്ര മാറ്റത്തിന് പന്തെടുത്ത് ഡ്യൂക്‌സ്

By Web TeamFirst Published Feb 5, 2023, 8:45 AM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിന്‍റെ പിറവി മുതല്‍ ചുവന്ന പന്താണ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മത്സരം കാണികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അടുത്തിടെ തുടങ്ങിയ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ പിങ്ക് പന്ത് ഉപയോഗിച്ചാണ് കളി.

ലണ്ടന്‍: പരമ്പരാഗതമായ ചുവന്ന പന്തിനോട് വിട ചൊല്ലി ടെസ്റ്റ് ക്രിക്കറ്റ് പൂര്‍ണമായും പിങ്ക് പന്തിലാകുമോ? ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സാണ് പിങ്ക് പന്തിന്‍റെ പുതിയ പതിപ്പുമായെത്തി ആവശ്യം ഉന്നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ആകര്‍ഷമാക്കാൻ ഡേ-നൈറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാമെന്ന ആശയമുദിച്ചപ്പോൾ ആദ്യ പ്രശ്നമായി ഉയര്‍ന്ന് വന്നത് പന്തായിരുന്നു. പരമ്പരാഗത ചുവന്ന പന്ത് ഫ്ലഡ് ലൈറ്റിന് കീഴിൽ വ്യക്തമായി കാണാൻ പറ്റില്ലെന്നായിരുന്നു പരാതി. ഇതോടെയായിരുന്നു പിങ്ക് പന്തിന്‍റെ പിറവി. എന്നാൽ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ പൂര്‍ണ്ണമായും പിങ്ക് പന്ത് വേണമെന്ന ആവശ്യമാണ് ബോൾ നിര്‍മ്മാതാക്കളായ ഡ്യൂക്‌സ് ഉന്നയിക്കുന്നത്. 

ചുവന്ന പന്ത് പകൽ സമയങ്ങളിലും പ്രശ്നമുണ്ടാക്കുന്നെന്നും പലപ്പോഴും മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നെന്നുമാണ് ഇവര്‍ പറയുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ മത്സരങ്ങളിലാണ് കൂടുതൽ വിഷയം. ഡ്യൂക്‌സ് നിര്‍മ്മിച്ച പുതിയ പന്ത് ഇതിനൊരു പരിഹാരമാണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാം. 80 ഓവര്‍ വരെ പുതിയ പന്തിന് ആയുസുണ്ടെന്നും ഡ്യൂക്‌സ് അവകാശപ്പെടുന്നു. എന്നാൽ ഡ്യൂക്‌സിന്‍റെ ആവശ്യത്തോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ടറിയാം. ചുവന്ന് പന്ത് ചരിത്രമാകുമോ ഇല്ലയോ എന്ന്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ പിറവി മുതല്‍ ചുവന്ന പന്താണ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മത്സരം കാണികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അടുത്തിടെ തുടങ്ങിയ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ പിങ്ക് പന്ത് ഉപയോഗിച്ചാണ് കളി. ക്രിക്കറ്റിന്‍റെ ജന്‍മദേശമായ ഇംഗ്ലണ്ട് നാളിതുവരെ ഒരു പിങ്ക് ബോള്‍ ടെസ്റ്റിന് മാത്രമാണ് വേദിയായത്. 2017ല്‍ എഡ്‌ജ്ബാസ്റ്റണില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ഇത്. ക്രിക്കറ്റ് ചരിത്രത്തില്‍ നടന്ന 20 പകല്‍ രാത്രി മത്സരങ്ങളില്‍ 11നും വേദി ഓസ്ട്രേലിയയായിരുന്നു. ഇന്ത്യന്‍ ടീം മൂന്ന് മത്സരങ്ങള്‍ കളിച്ചു. പാകിസ്ഥാന്‍ രണ്ടും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഓരോന്ന് വീതം പിങ്ക് ബോള്‍ ടെസ്റ്റിനും വേദിയായി. 

എംബപ്പെയുമായി ഒരു പ്രശ്‌നവുമില്ല, മനപ്പൂര്‍വം ഒരു ചോദ്യം ഒഴിവാക്കി; തുറന്നുപറഞ്ഞ് മെസി

click me!