അശ്വിനെ പഠിക്കാന്‍ ഓസ്‌ട്രേലിയന്‍ തന്ത്രം! ഇങ്ങനെ പേടിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Feb 4, 2023, 10:04 PM IST
Highlights

ഇന്ത്യന്‍ സ്പിന്നര്‍മാരെ പഠിക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തെ ട്രോളുകളയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ഇന്ത്യന്‍ പിച്ചില്‍ അശ്വിനായിരിക്കും തങ്ങള്‍ക്ക് വെല്ലുവിളിയാവുകയെന്നാണ് ഓസീസിന്റെ നിഗമനം.

മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബംഗളൂരുവില്‍ പരിശീലനത്തിലാണ്. ആറ് ദിവസത്തെ ക്യാംപാണ് ഓസീസിന് ബെംഗളൂരുവിലുള്ളത്. ഓസീസിന് മുന്‍ പരമ്പരകളില്‍ ഏറ്റവും ഭീഷണിയുയര്‍ത്തിയ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ പൂട്ടാന്‍ ബറോഡ സ്പിന്നര്‍ മഹേഷ് പിതിയയെ നെറ്റ്സില്‍ ഇറക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. മുമ്പ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്മിത്തിനടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ സ്പിന്നറാണ് ആര്‍ അശ്വിന്‍.

ഇന്ത്യന്‍ സ്പിന്നര്‍മാരെ പഠിക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തെ ട്രോളുകളയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. ഇന്ത്യന്‍ പിച്ചില്‍ അശ്വിനായിരിക്കും തങ്ങള്‍ക്ക് വെല്ലുവിളിയാവുകയെന്നാണ് ഓസീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായി ടീം സന്നാഹ മത്സരം വരെ ഒഴിവാക്കിയിരുന്നു. സ്പിന്നിനെ കളിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു. 

ഇതിനിടെ ജാഫര്‍ ട്രോളുമായി വന്നത്. 'ആദ്യ ടെസ്റ്റിന് അഞ്ച് ദിവസം ബാക്കി നില്‍ക്കെ ഓസ്ട്രേലിയയുടെ തല നിറയേ ഇപ്പോഴേ അശ്വിനാണ്'- വീഡിയോ പങ്കിട്ട് ജാഫര്‍ കുറിച്ചു. ട്വീറ്റ് കാണാം... 

First Test is five days away and is already inside Aus head 😅 https://t.co/H1BNpj3PP8

— Wasim Jaffer (@WasimJaffer14)

ജുനഗഢില്‍ നിന്നുള്ള ഓഫ് സ്പിന്നറായ മഹേഷ് പിതിയ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കാരണം ബറോഡയിലേക്ക് ചേക്കേറുകയായിരുന്നു. 2013ല്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ അശ്വിന്റെ ബൗളിംഗ് കണ്ട് ആകൃഷ്ടനായ താരം അശ്വിനെ അനുകരിച്ച് പന്തെറിയാന്‍ തുടങ്ങുകയായിരുന്നു. 
ഇന്‍സ്റ്റഗ്രാമിലടക്കം പിതിയയുടെ ബൗളിംഗ് കണ്ട് ആകൃഷ്ടരാണ് ഓസീസ് കോച്ചിംഗ് സ്റ്റാഫ്. രഞ്ജി ട്രോഫി കഴിഞ്ഞയുടനെ ഓസീസ് ക്യാംപിനൊപ്പം ചേരാന്‍ പിതിയയോട് ആവശ്യപ്പെടുകയായിരുന്നു. പിതിയയുടെ പന്തുകള്‍ നേരിട്ട സ്മിത്ത് അല്‍പം പാടുപെട്ടു എന്നാണ് റിപ്പോര്‍ട്ട്. ചില പന്തുകള്‍ മിസാക്കിയ താരം ബൗള്‍ഡാവുകയും ചെയ്തു. എന്നാല്‍ ശക്തനായി തിരിച്ചെത്തിയ സ്മിത്ത് കവര്‍ ഡ്രൈവുകളുമായി പിതിയയെ നേരിട്ടു. 

അശ്വിനെ കൂടാതെ അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും ഓസീസിന് വലിയ ഭീഷണിയാകാന്‍ ഇടയുണ്ട്. അതിനാല്‍ ഇവരുടെ പന്തുകള്‍ അതിജീവിക്കാന്‍ ശശാങ്ക് മെഹ്റോത്രയെയും ഓസീസ് പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജഡേജ-അക്സര്‍ എന്നിവരുടെ ബൗളിംഗുമായി ശശാങ്കിന് സാമ്യതകളുണ്ട്. ശശാങ്കിന്റെ പന്തുകള്‍ മാര്‍നസ് ലബുഷെയ്ന്‍, അലക്സ് ക്യാരി, റെന്‍ഷോ എന്നിവര്‍ നേരിട്ടതായാണ് റിപ്പോര്‍ട്ട്.

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും തോല്‍വി! അവസാന സ്ഥാനക്കാരുടെ മത്സരത്തില്‍ ജംഷഡ്പൂര്‍

click me!