
കൊല്‍ക്കത്ത: വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയുടെ ഐപിഎല്‍ ഭാവി അനിശ്ചിതത്വത്തില്‍. ഈവര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താംബയെ ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 20 രൂപയ്ക്കാണ് താരം കൊല്‍ക്കത്തയിലെത്തിയത്. 48വയസുകാരനായ താംബെ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമാണ്. എന്നാല്‍ വിദേശ ലീഗില്‍ കളിച്ചതോടെ താരത്തിന് ഐഎപില്‍ കളിക്കാനാവുമോ എന്നുള്ളതില്‍ ആശയകുഴപ്പമുണ്ട്.
ബിസിസിഐയല്‍ രജിസ്റ്റര്‍ ചെയ്ത താരമായ താംബെ അബുദാബിയില്‍ നടന്ന ടി10 ലീഗില്‍ കളിച്ചിരുന്നു. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്ക് ടി20, ടി10 ലീഗുകളില്‍ കളിക്കാനുള്ള അനുവാദമില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ബിസിഐഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു താംബെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!