പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കളിക്കാനാവില്ല; കൊല്‍ക്കത്തയ്ക്ക് തിരിച്ചടി

Published : Jan 13, 2020, 02:23 PM IST
പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കളിക്കാനാവില്ല; കൊല്‍ക്കത്തയ്ക്ക് തിരിച്ചടി

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കലിക്കാന്‍ സാധിക്കില്ല.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കലിക്കാന്‍ സാധിക്കില്ല. ബിസിസിഐ അംഗത്വമുള്ള താംബെ ദുബൈയില്‍ നടന്ന ടി10 ടൂര്‍ണമെന്റില്‍ അനുവാദമില്ലാതെ കളിച്ചതാണ് വിനയായത്. പുതിയ ഐപിഎല്‍ ചെയര്‍മാനായ ബ്രിജേഷ് പട്ടേല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തു.

അടിസ്ഥാന വിലയായ 20 രൂപയ്ക്കാണ് താരം കൊല്‍ക്കത്തയിലെത്തിയത്. 48വയസുകാരനായ താംബെ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമാണ്. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്ക് ടി20, ടി10 ലീഗുകളില്‍ കളിക്കാനുള്ള അനുവാദമില്ല. താംബ പുറത്താവുന്നതോടെ കൊല്‍ക്കത്തയ്ക്ക് മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. 

നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമുണ്ടായിരുന്നു താംബെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി