ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങള്‍, ബിസിസിഐക്ക് അമ്പരപ്പ്

Published : Nov 01, 2022, 10:31 AM ISTUpdated : Nov 01, 2022, 11:03 AM IST
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ രൂക്ഷ പ്രതികരണവുമായി താരങ്ങള്‍, ബിസിസിഐക്ക് അമ്പരപ്പ്

Synopsis

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചാഹറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെയാണ് ഉമേഷ് യാദവിന് വീണ്ടും ടി20 ടീമില്‍ അവസരം ലഭിച്ചത്. ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ് ഉമേഷിനെ ടീമിലേക്ക് തിരികെ വിളിച്ചതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു.

മുംബൈ: ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നെതിനെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി പന്തറിഞ്ഞ ഉമേഷ് യാദവാണ് ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത്. നിങ്ങള്‍ക്കെന്നെ വിഡ്ഢിയാക്കാന്‍ പറ്റും, പക്ഷെ ദൈവം എല്ലാം കാണുന്നുണ്ടെന്നായിരുന്നു ഇന്ത്യന്‍ ടീ പ്രഖ്യാപനത്തിന് പിന്നാലെ ഉമേഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ദീപക് ചാഹറിന് അപ്രതീക്ഷിതമായി പരിക്കേറ്റതോടെയാണ് ഉമേഷ് യാദവിന് വീണ്ടും ടി20 ടീമില്‍ അവസരം ലഭിച്ചത്. ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ് ഉമേഷിനെ ടീമിലേക്ക് തിരികെ വിളിച്ചതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രം കളിപ്പിച്ചശേഷം ഉമേഷിനെ പിന്നീട് കളിപ്പിച്ചില്ല. മൂന്നോവര്‍ എറിഞ്ഞ ഉമേഷ് 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. ഇപ്പോഴിതാ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് തഴയുകയും ചെയ്തു. ഇതാണ് 34കാരനായ ഉമേഷിനെ ചൊടിപ്പിച്ചത്.

ടി20 ലോകകപ്പ്: സെമിയിലെത്താന്‍ ടീമുകള്‍ തമ്മില്‍ കടുത്ത പോരാട്ടം; ഇന്ത്യക്കും എളുപ്പമല്ല

ന്യൂസിലന്‍ഡ് പരമ്പരക്കുള്ള ടി20 ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രവി ബിഷ്ണോയിയും ടിം സെലക്ഷന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടു. തിരിച്ചടികളെക്കാള്‍ നല്ലത് തിരിച്ചുവരവാണ് എന്നായിരുന്നു ബിഷ്ണോയിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.ഇന്ത്യയുടെ മറ്റൊരു യുവതാരമായ പൃഥ്വി ഷായും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്‍റെ പ്രതികരണം അറിയിച്ചു. സായ് ബാബയുടെ ചിത്രം പങ്കുവെച്ച് താങ്കള്‍ എല്ലാം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റിലും ദുലീപ് ട്രോഫിയിലും  മികച്ച പ്രകടനം നടത്തിയിട്ടും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടും പൃഥ്വിയെ സെലക്ടര്‍മാര്‍ പരിഗിണിച്ചിരുന്നില്ല.

കഴിഞ്ഞവര്‍ഷം ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ നിതീഷ് റാണയാകട്ടെ പിടിച്ചു നില്‍ക്കുസ, വേദനകള്‍ അവസാനിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം