
ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്ക് വ്യത്യസ്ത സമ്മാനങ്ങളുമായി ഞെട്ടിക്കുകയാണ് ടീമുകള്‍. ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന് ഡ്രസ്സിംഗ് റൂമിലെ ആഘോഷത്തിനിടെ കറാച്ചി കിംഗ്സ് നല്‍കിയത് ഹെയര്‍ ഡ്രയറായിരുന്നെങ്കില്‍ പാക് താരം ഹസന്‍ അലിക്ക് സമ്മാനമായി കിട്ടിയത് ഒരു ട്രിമ്മറായിരുന്നു.
എന്നാല്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് ടീം ഉടമകള്‍ നല്‍കിയത് 24 ക്യാരറ്റ് ഗോള്‍ഡ് പ്ലേറ്റഡ് ഐ ഫോൺ 16 പ്രോ ആയിരുന്നു. കഴിഞ്ഞ ദിവസം മത്സരശേഷം ഗ്രൗണ്ടില്‍വെച്ചാണ് ഷഹീന്‍ അഫ്രീദിക്ക് ഗോള്‍ഡ് പ്ലേറ്റഡ് ഐ ഫോണ്‍ ടീം മാനേജ്മെന്‍റ് സമ്മാനമായി നല്‍കിയത്. സമ്മാനം കിട്ടിയ അഫ്രീദി അത് സഹതാരം ഹാരിസ് റൗഫിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഇത് ശരിയല്ലെന്ന് ഹാരിസ് തമാശയായി മറുപടി പറയുന്നതും കാണാം.
ദിവസവും 5 ലിറ്റര്‍ പാല് കുടിച്ചിരുന്നോ?; ഒടുവില്‍ ആ കെട്ടുകഥയുടെ കെട്ടഴിച്ച് ധോണി
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ലാഹോര്‍ ക്യുലാന്‍ഡേഴ്സ്. മൂന്ന് കളികളില്‍ രണ്ട് ജയവുമായാണ് ക്യുലാന്‍ഡേഴ്സ് മൂന്നാം സ്ഥാനത്തെത്തിയത്. ഇസ്ലാമാബാദ് യുനൈറ്റഡ് ആണ് നാലു കളികളില്‍ എട്ട് പോയന്‍റുമായി ഒന്നാം സ്ഥാനത്ത്. ആറ് പോയന്‍റുള്ള കറാച്ചി കിംഗ്സ് രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ നേരിടും.
മൂന്ന് കളികകളിൽ അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ പത്താം സ്ഥാനത്താണ് ഷഹീന്‍ അഫ്രീദി. നാലു കളികളില്‍ 11 വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്. അഞ്ച് കളികളില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഹസന്‍ അലി രണ്ടാമതുള്ളപ്പോള്‍ ഷദാബ് ഖാന്‍, അബ്ബാസ് അഫ്രീദി, ഇമാദ് വാസിം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക