IPL 2022 : അടിച്ചുതകര്‍ത്ത് മായങ്ക്- ധവാന്‍ സഖ്യം; ആര്‍സിബിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് പഞ്ചാബ്

Published : Mar 27, 2022, 09:58 PM ISTUpdated : Mar 27, 2022, 10:05 PM IST
IPL 2022 : അടിച്ചുതകര്‍ത്ത് മായങ്ക്- ധവാന്‍ സഖ്യം; ആര്‍സിബിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് പഞ്ചാബ്

Synopsis

നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ... റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (), ശിഖര്‍ ധവാന്‍ () എന്നിവരാണ് ക്രീസില്‍.

നവി മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്‌സിന് മികച്ച തുടക്കം. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (30), ശിഖര്‍ ധവാന്‍ (23) എന്നിവരാണ് ക്രീസില്‍. നേരത്തെ ഫാഫ് ഡു പ്ലെസിയുടെ (57 പന്തില്‍ 88) ഇന്നിംഗ്‌സാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് കോലിയും (41), ദിനേശ് കാര്‍ത്തികും (14 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ഫാഫിനൊപ്പം ഓപ്പണറായെത്തിയ അനുജ് റാവത്ത് (20 പന്തില്‍ 21) ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ ഏഴ് ഓവറില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറിന്റെ അവസാന പന്തില്‍ അനുജിനെ രാഹുല്‍ ചാഹര്‍ ബൗള്‍ഡാക്കി. എട്ടാം ഓവറില്‍ ഒത്തുചേര്‍ന്ന് കോലി- ഫാഫ് സഖ്യം മനോഹരമായി ആര്‍സിബിയെ മനോഹരമായി മുന്നോട്ട് നയിച്ചു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഫാഫ് പതിയെ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവരും 118 റണ്‍സ് കൂട്ടിചേര്‍ത്തു. 

57 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ ലോംഗ് ഓഫില്‍ ഷാറുഖ് ഖാന് ക്യാച്ച് നല്‍കി ഫാഫ് മടങ്ങി. അതേസമയം വ്യക്തിഗത സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഫാഫിനെ ഷാറുഖ് ഖാന്‍ വിട്ടുകളയുകയും ചെയ്തു. ഒഡെയ്ന്‍ സ്മിത്തിന്റെ ഓവറിലായിരുന്നു സുവര്‍ണാവസരം. ഇതിനിടെ മുന്‍ ക്യാപ്റ്റന്‍ കോലി ഒരറ്റത്ത് തകര്‍പ്പന്‍ ഷോട്ടുകളുമായി കളം പിടിച്ചിരുന്നു. 

കൂട്ടിന് ദിനേശ് കാര്‍ത്തികെത്തിയതോടെ ആര്‍സിബിയുടെ സ്‌കോര്‍ 200 കടന്നു. വെറും 17 പന്തില്‍ ഇരുവരും 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു കാര്‍ത്തികിന്റെ ഇന്നിംഗ്‌സ്. കോലി 29 പന്തില്‍ ഒരു ഫോറും രണ്ട്  സിക്‌സും നേടി.

ഫാഫിനെ കൂടാതെ പഞ്ചാബിനെ നയിക്കുന്നതും പുതിയ ക്യാപ്റ്റനാണ്. മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ നായകന്‍. ഡു പ്ലെസിക്ക് പുറമെ ഷെഫാനെ റുഥര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി, വാനിഡു ഹസരങ്ക എന്നിവരാണ് ആര്‍സിബിയുടെ ഓവര്‍സീസ് താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സെ, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റുഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അക്ഷ്ദീപ്. 

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍