പവര്‍ പ്ലേയില്‍ പവറായി റോയല്‍സ്! ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ്, പഞ്ചാബ് പരുങ്ങുന്നു

Published : Apr 05, 2025, 10:02 PM IST
പവര്‍ പ്ലേയില്‍ പവറായി റോയല്‍സ്! ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്ക് രണ്ട് വിക്കറ്റ്, പഞ്ചാബ് പരുങ്ങുന്നു

Synopsis

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്.

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്‌സിന് ബാറ്റിംഗ് തകര്‍ച്ച. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ പവര്‍ പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. രണ്ട് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറാണ് പഞ്ചാബിനെ തകര്‍ത്തത്. സന്ദീപ് ശര്‍മയ്ക്ക് ഒരു വിക്കറ്റുണ്ട്. ശ്രയസ് അയ്യര്‍ (10) ഉള്‍പ്പെടെയുള്ള താരങ്ങള്‍ പവലിയനില്‍ മടങ്ങിയെത്തി. പ്രഭ്‌സിമ്രാന്‍ സിംഗ് (17), നെഹല്‍ വധേര (8) എന്നിവരാണ് ക്രീസില്‍.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്. പിന്നാലെ ശ്രേയസ് രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇരുവരും ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) മടങ്ങി. നേരത്തെ, യശസ്വി ജയ്‌സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (26 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തുവിട്ടു. 

ഒാപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 20), ധ്രുവ് ജുറല്‍ (അഞ്ച് പന്തില്‍ പുറത്താവാതെ 13) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 7 പന്തില്‍ 12 റണ്‍സെടുത്ത നിതീഷ്  റാണയാണ് പുറത്തായ മറ്റൊരു താരം.

പഞ്ചാബ് കിംഗ്‌സ്: പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, സൂര്യന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ , ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, യുധ്വിര്‍ സിംഗ് ചരക്, സന്ദീപ് ശര്‍മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രഞ്ജിയിൽ നാണംകെട്ട് കേരളം; ചണ്ഡിഗഢിനോട് തോറ്റത് ഇന്നിംഗ്സിനും 92 റൺസിനും; ക്വാർട്ടർ കാണാതെ പുറത്ത്
468 ദിവസത്തെ വരള്‍ച്ചയ്ക്ക് അന്ത്യം; സൂര്യകുമാര്‍ യാദവ് തുടരും, ഇനി സ്കൈ ഈസ് ദ ലിമിറ്റ്