
ലക്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം. ലക്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് ക്വിന്റണ്‍ ഡി കോക്ക് (38 പന്തില്‍ 54), നിക്കോളാസ് പുരാന്‍ (21 പന്തില്‍ 42), ക്രുനാല്‍ പാണ്ഡ്യ (22 പന്തില്‍ പുറത്താവാതെ 43) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങിയത്. ലക്‌നൗ കെ എല്‍ രാഹുലിനെ ഇംപാക്റ്റ് പ്ലയറാക്കി. താരം ഫീല്‍ഡിംഗിനെത്തില്ല.
ഭേദപ്പെട്ട തുടക്കമാണ് ലക്‌നൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡി കോക്ക് - കെ എല്‍ രാഹുല്‍ (9 പന്തില്‍ 15) സഖ്യം 35 റണ്‍സ് ചേര്‍ത്തു. എന്നാല്‍ രാഹുലിനെ അര്‍ഷ്ദീപ് മടക്കി. മൂന്നാമതെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (9) നിരാശപ്പെടുത്തി. മാര്‍കസ് സ്റ്റോയിനിസിനും (19) അധികം ക്രീസില്‍ നില്‍ക്കാനായില്ല. ഇതോടെ ലക്‌നൗ മൂന്നിന് 78 എന്ന നിലയിലായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 47 റണ്‍സ് ഡി കോക്ക് - നിക്കോളാസ് പുരാന്‍ സഖ്യം കൂട്ടിചേര്‍ത്തു.
14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. അധികം വൈകാതെ പുരാനും മടങ്ങി. ആയുഷ് ബദോനി (8), രവി ബിഷ്‌ണോയ് (0), മുഹ്‌സിന്‍ ഖാന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രുനാലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ആയുഷ് ബഡോണി, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്.
പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!