മത്സരം ബംഗളൂരു ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ആര്‍സിബിയുടെ ടോപ് സ്‌കോററായിട്ടും മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ പരിഹാസമാണ് ലഭിക്കുന്നത്.

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ടോപ് സ്‌കോററായത് വിരാട് കോലിയായിരുന്നു. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗളൂരു ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയിരുന്നത്. ഇതില്‍ 83 റണ്‍സും കോലിയുടെ സംഭവാവനായിരുന്നു. 59 പന്തുകള്‍ നേരിട്ട കോലി നാല് വീതം സിക്‌സും ഫോറും നേടിയിരുന്നു. ശേഷിക്കുന്ന ബാറ്റര്‍മാര്‍ എല്ലാംകൂടെ 99 റണ്‍സാണ് നേടിയത്.

മത്സരം ബംഗളൂരു ഏഴ് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ആര്‍സിബിയുടെ ടോപ് സ്‌കോററായിട്ടും മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍. ആര്‍സിബിയുടെ തോല്‍വിക്ക് കാരണം കോലിയുടെ പതിയെയുള്ള ഇന്നിംഗ്‌സാണെന്നാണ് ആര്‍സിബി ആരാധകര്‍ പോലും പറയുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 59 പന്തുകള്‍ നേരിട്ട കോലി ഇത്രയും റണ്‍സെടുത്താല്‍ പോരായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ആര്‍സിബിക്കെതിരെ മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സുനില്‍ നരെയ്ന്‍ (47), വെങ്കടേഷ് അയ്യര്‍ (50) എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ഗംഭീര തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (20 പന്തില്‍ 30) നരെയ്ന്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. നരെയ്നെ വിജയ്കുമാര്‍ വിശാഖ് ബൗള്‍ഡാക്കി. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നരെയ്ന്റെ ഇന്നിംഗ്സ്. വൈകാതെ സാള്‍ട്ടും മടങ്ങി. എന്നാല്‍ വെങ്കടേഷ് - ശ്രേയസ് സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

ഇനി ചില്ലറ കളിയല്ല! മുന്‍ കിവീസ് താരം കോറി ആന്‍ഡേഴ്‌സണ്‍ അമേരിക്കന്‍ ടീമില്‍, ഉന്‍മുക്ത് ചന്ദിനെ തഴഞ്ഞു

ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനരികെ വെങ്കടേഷ് വീണെങ്കിലും റിങ്കു സിംഗിനെ (5) കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ (39) ടീമിനെ വിജയത്തിലേക്ക് നയിച്ചു.