അടിമേടിച്ച് ഹര്‍ഷല്‍! പഞ്ചാബിനെതിരെ അവസാന ഓവറില്‍ മത്സരം തിരിച്ചുപിടിച്ച് ഡല്‍ഹി; രണ്ടാം വരവില്‍ പന്തിന് നിരാശ

Published : Mar 23, 2024, 05:26 PM ISTUpdated : Mar 23, 2024, 05:28 PM IST
അടിമേടിച്ച് ഹര്‍ഷല്‍! പഞ്ചാബിനെതിരെ അവസാന ഓവറില്‍ മത്സരം തിരിച്ചുപിടിച്ച് ഡല്‍ഹി; രണ്ടാം വരവില്‍ പന്തിന് നിരാശ

Synopsis

നന്നായിട്ടാണ് ഡല്‍ഹി തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 20) - ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29) സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു.

ഛഡീഗഡ്: ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സത്തില്‍ പഞ്ചാബ് കിംഗ്‌സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിയെ, പഞ്ചാബ് തങ്ങളുടെ ബൗളിംഗ് പ്രകനടത്തിന് മുന്നില്‍ പിടിച്ചുക്കെട്ടാനായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അഭിഷേക് പോറല്‍ (10 പന്തില്‍ പുറത്താവാതെ 32) നടത്തിയ പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. ഒമ്പത് വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് (18) നിരാശപ്പെടുത്തി. നാലാമനായിട്ടാണ് താരം ക്രീസിലെത്തിയിരുന്നത്.

നന്നായിട്ടാണ് ഡല്‍ഹി തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 20) - ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29) സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ ഹോപ്പ് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ നല്ല രീതില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന വാര്‍ണറെ ഹര്‍ഷല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതിനിടെ ഹോപ്പും മടങ്ങി. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. 

മധ്യനിര താരങ്ങളായ പന്ത്, റിക്കി ഭുയി (3), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ ആറിന് 128 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ വാലറ്റത്ത് അക്‌സര്‍ പട്ടേലിന്റേയും (13 പന്തില്‍ 23), അഭിഷേകിന്റേയും നിര്‍ണായക പ്രകടനം ഡല്‍ഹിക്ക് ഗുണമായി. 18-ാം ഓവറിന്റെ ആദ്യ പന്തില്‍ അക്‌സര്‍ റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ഡല്‍ഹിക്ക് ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞേനെ. എന്നാല്‍ ഹര്‍ഷല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സ് അടിച്ചെടുത്ത് അഭിഷേക് ഡല്‍ഹിയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സുമിത് കുമാര്‍ (2), കുല്‍ദീപ് യാദവ് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ബുദ്ധിശൂന്യര്‍ ടീം സെലക്ഷനില്‍ ഇടപെടേണ്ട! കോലിയെ ഒഴിവാക്കാനാവശ്യപ്പെട്ട ജയ് ഷായ്‌ക്കെതിരെ മുന്‍ താരം 

പഞ്ചാബ് കിംഗ്സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം കറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, ശശാങ്ക് സിംഗ്.

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്പ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍