കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായിരുന്നത്.

ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ താരം ആകാശ് ചോപ്ര. രവി ബിഷ്ണോയ് ആയിരുന്നില്ല സുന്ദറിന് പറ്റിയ പകരക്കാരനെന്നും ഡല്‍ഹിയുടെ ഓള്‍ റൗണ്ടറായ വിപ്രജ് നിഗമിനെയായിരുന്നു സെലക്ടർമാര്‍ ടീമിലെടുക്കേണ്ടിയിരുന്നതെന്നും ആകാശ് ചോപ്ര എക്സ് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായിരുന്നത്. ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന പ്രകടനമൊന്നും പുറത്തെടുക്കാന്‍ ബിഷ്ണോയിക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും ബിഷ്ണോയിയെ സുന്ദറിന്‍റെ പകരക്കാരനായി ടീമിലെടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

Scroll to load tweet…

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി അരങ്ങേറിയ 21കാരനായ വിപ്രജ് നിഗമാകട്ടെ 32.36 ശരാശരിയില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ബാറ്റിംഗില്‍ 20.08 ശരാശരിയിലും 180 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്യാനും വിപ്രജ് നിഗമിനായി. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിംഗില്‍ ഏഴ് കളികളില്‍ 7.35 ഇക്കോണമിയില്‍ 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ വിപ്രജ് നിഗം വിജയ് ഹസാരെ ട്രോഫിയില്‍ 5.80 ഇക്കോണമിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിഷ്ണോയിയെ ടീമിലെടുത്തതിനെതിരെ ആകാശ് ചോപ്ര രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക