നനഞ്ഞ ഔട്ട് ഫീല്‍ഡ്, പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന്റെ ടോസ് വൈകുന്നു

Published : May 08, 2025, 08:16 PM ISTUpdated : May 08, 2025, 08:53 PM IST
നനഞ്ഞ ഔട്ട് ഫീല്‍ഡ്, പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിന്റെ ടോസ് വൈകുന്നു

Synopsis

8.15ന് ടോസ് നടക്കുമെന്നും 8.30ന് മത്സരം ആരംഭിക്കുമെന്നുമാണ് വിവരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹിക്ക് ജയം അനിവാര്യമാണ്.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി മത്സരത്തിന്റെ ടോസ് നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകുന്നു. വൈകുന്നേരം മഴ പെയ്തതിനെ തുടര്‍ന്ന് കൃത്യ സമയത്ത് മത്സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. 8.15ന് ടോസ് വീഴുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 8.30ന് ആദ്യ പന്തെറിയും. 20 ഓവര്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനാവും. 

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് എണ്ണത്തിലും ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം മഴയില്‍ മുങ്ങുകയും ചെയ്തു. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ന് വിജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹി നാലാം സ്ഥാനത്തെത്തോ മൂന്നാം സ്ഥാനത്തോ എത്താം. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് സ്വപ്നം കാണാന്‍ സാധിക്കൂ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഒരു മത്സരമെങ്കിലും പരാജയപ്പെട്ടാല്‍ ഡല്‍ഹിയ്ക്ക് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും. 

അതേസമയം, ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പഞ്ചാബ് കിംഗ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് പഞ്ചാബിന്റെ ശ്രമം. 11 കളിയില്‍ 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 13 പോയിന്റുളള ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി നടരാജന്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്