പത്താം തവണയും റുതുരാജിന് ടോസ് നഷ്ടം! ഒരു മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; മാറ്റമില്ലാതെ പഞ്ചാബ് കിംഗ്‌സ്

Published : May 05, 2024, 03:12 PM IST
പത്താം തവണയും റുതുരാജിന് ടോസ് നഷ്ടം! ഒരു മാറ്റവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; മാറ്റമില്ലാതെ പഞ്ചാബ് കിംഗ്‌സ്

Synopsis

മാറ്റമൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ചെന്നൈ ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഈ സീസണില്‍ മാത്രം 10-ാം തവണയാണ് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്കവാദിന് ടോസ്് നഷ്ടമാകുന്നത്. മാറ്റമൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്. ചെന്നൈ ഒരു മാറ്റം വരുത്തി. മുസ്തഫിസുര്‍ റഹ്മാന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയിന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി (ക്യാപ്റ്റന്‍), മിച്ചല്‍ സാന്റ്നര്‍, ഷാര്‍ദുല്‍ താക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, തുഷാര്‍ ദേശ്പാണ്ഡെ.

ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്! പാരീസ് ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍‌സ്റ്റോ, റിലീ റോസോ, ശശാങ്ക് സിംഗ്, സാം കറാന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ്മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് ടി20യെ പറ്റു, ഏകദിനം കളിക്കാനുള്ള ഫിറ്റ്നെസില്ല', ചെന്നൈ ടീമിലെ സഞ്ജുവിന്‍റെ സഹതാരത്തെക്കുറിച്ച് ഉത്തപ്പ
ജയ്സ്വാളിന് ഇടമില്ല, ജഡേജക്ക് ലാസ്റ്റ് ചാന്‍സ്, ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍