
ബംഗളൂരു: ആഭ്യന്തര മത്സരങ്ങള്‍ക്കിടെ ബിസിസിഐയുടെ ലോഗോ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ച ആര്‍ അശ്വിന്‍ വിവാദത്തില്‍. വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തിലാണ് തമിഴ്‌നാട് താരം അശ്വിന്‍ ബിസിസിഐ ലോഗോ പതിച്ച ഹെല്‍മെറ്റ് ഉപയോഗിച്ചത്. കനത്ത ശിക്ഷാനടപടിയാണ് അശ്വിനെ കാത്തിരിക്കുന്നത്.
അഭ്യന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ബിസിസിഐയുടെ ലോഗോ പതിച്ച ഹെല്‍മെറ്റ് ഉപയോഗിക്കരുതെന്നാണ് നിയമം. ദേശീയ ടീമില്‍ കളിക്കുമ്പോഴുള്ള ഹെല്‍മെറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ലോഗോ പതിപ്പിച്ച ഭാഗം മറയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ അത് മറയ്ക്കാതെയാണ് അശ്വിന്‍ കളിച്ചത്.
ഫൈനലില്‍ മത്സരത്തില്‍ കര്‍ണാടക താരം മയങ്ക് അഗര്‍വാളും ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഹെല്‍മ്മറ്റ് ധരിച്ചായിരുന്നു കളിച്ചത്. എന്നാല്‍ ബിസിസിഐ ലോഗോ വരുന്ന ഭാഗം അദ്ദേഹം ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!