ഷഹീന്‍ അഫ്രീദി ഐപിഎല്ലിനെത്തിയാല്‍ താരലേലത്തില്‍ എത്ര തുക ലഭിക്കും? മറുപടിയുമായി ആര്‍ അശ്വിന്‍

By Web TeamFirst Published Aug 28, 2022, 4:02 PM IST
Highlights

പ്രഥമ ഐപിഎല്ലില്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ കളിച്ചത്. പിന്നീട് രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് പാക് താരങ്ങളെ വിലക്കുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പിന് തൊട്ടുമുമ്പാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും അഫ്രീദിക്ക് നഷ്ടമാവും. ഏഷ്യാ കപ്പില്‍ കളിക്കുന്നില്ലെങ്കില്‍ പോലും അദ്ദേഹം ടീമിനൊപ്പം യുഎഇയിലുണ്ട്. ഇന്ത്യന്‍ താരങ്ങളുമായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനിടെ ഷഹീനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.

ഷഹീന്‍ ഐപിഎല്ലിന്റ ഭാഗമാവാന്‍ പറ്റിയിരുന്നെങ്കില്‍ ഉയര്‍ന്ന മൂല്യം കിട്ടിയേനെ എന്നാണ് അശ്വിന്‍ പറയുന്നത്. ''പുതിയ പന്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഷഹീന്‍. അദ്ദേഹത്തിന് മുതല്‍കൂട്ടാണ്. ഡെത്ത് ഓവറുകളില്‍ തിളങ്ങാന്‍ ഇടങ്കയ്യനായ ഷഹീനിന് സാധിക്കും. ഷഹീന് ഐപിഎല്‍ കളിക്കാന്‍ പറ്റിയിരുന്നെങ്കില്‍ 14-15 കോടിയെങ്കിലും കിട്ടിയേനെ. ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് ഷഹീനിന്റെ പ്രകടനമായിരുന്നു. അവന് പരിക്കേറ്റത് പാകിസ്ഥാന് വലിയ തിരിച്ചടി തന്നെയാണ്.'' അശ്വിന്‍ പറഞ്ഞു.

ഇന്ത്യ-പാക് അങ്കം; എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ രോഹിത് ശര്‍മ്മ, പിന്നിലാവുക പാക് താരം

പാകിസ്ഥാന്റെ പേസര്‍മാരെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ''എല്ലാക്കാലത്തും പ്രതിഭാശാലികളായ പേസര്‍മാര്‍ പാകിസ്ഥാനുണ്ടായിട്ടുണ്ട്. ഒട്ടുമിക്ക് പേസര്‍മാരും 140-145 വേഗത്തില്‍ പന്തെറിയുന്നവരാണ്. ഇത്രയും മികച്ച ബാക്കപ്പ് പേസര്‍മാരുള്ള മറ്റൊരു രാജ്യവുമുണ്ടെന്ന് കരുതുന്നില്ല.'' ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ വ്യക്തമാക്കി. മുഹമ്മദ് നവാസ് രവീന്ദ്ര ജഡേജയെ പോലെയുള്ള താരമാണെന്നും അശ്വിന്‍ കൂട്ടിചേര്‍ത്തു. 

പ്രഥമ ഐപിഎല്ലില്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ കളിച്ചത്. പിന്നീട് രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് പാക് താരങ്ങളെ വിലക്കുകയായിരുന്നു. ഷൊയ്ബ് അക്തര്‍, ഷൊയ്ബ് മാലിക്, മുഹമ്മദ് ആസിഫ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, സൊഹൈല്‍ തന്‍വീര്‍ തുടങ്ങിയ പാകിസ്ഥാന്‍ താരങ്ങള്‍ ഒരുകാലത്ത് ഐപിഎല്ലിന്റെ ഭാഗമായിരുന്നു.

ഏഷ്യാ കപ്പില്‍ ഫോമിലായില്ലെങ്കില്‍ കോലിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ല? കപില്‍ ദേവിന്റെ മറുപടിയിങ്ങനെ

ഏഷ്യാ കപ്പില്‍ ഇന്നാണ് ഇന്ത്യ, പാകിസ്ഥാനെ നേരിടുന്നത്. ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. അന്ന്  ഇന്ത്യ പത്ത് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതിന് പകരം ചോദിക്കാനും കൂടിയാണ് രോഹിത് ശര്‍മയും സംഘവും ദുബായിലെത്തിയിട്ടുള്ളത്.
 

click me!