ഹാര്‍ദ്ദിക്കിന്‍റെ നിലപാടിനെയും ക്യാപ്റ്റന്‍സിയെയും വാഴ്ത്തി അശ്വിന്‍

By Web TeamFirst Published Mar 22, 2023, 2:40 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെയും അശ്വിന്‍ അഭിനന്ദിച്ചു. രോഹിത്തിന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹാര്‍ദ്ദിക് പേസ് ബൗളര്‍മാരായ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും ഉപയോഗിച്ച രീതി അസാമാന്യമായിരുന്നു.

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനില്ലെന്നും ടെസ്റ്റ് ടീമിലെത്താനുള്ള 10 ശതമാനം മികവുപോലും താന്‍ ഇപ്പോഴും ആര്‍ജ്ജിച്ചിട്ടില്ലെന്നും തുറന്നു പറഞ്ഞ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നിലപാടിനെ വാഴ്ത്തി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താനുള്ള ഒരു ശതമാനം മികവുപോലും ഇപ്പോള്‍ തനിക്കില്ലെന്നും മറ്റാരുടെയെങ്കിലും സ്ഥാനം നഷ്ടപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലോ ടെസ്റ്റ് ടീമിലോ മടങ്ങിയെത്തില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു.

ഹാര്‍ദ്ദിക്കിന്‍റേത് ശരിയായ നിലപാടാണെന്നും അദ്ദേഹത്തെ പോലൊരു കളിക്കാരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് തന്നെ വലിയ കാര്യമാണെന്നും അശ്വിന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പരാജയങ്ങള്‍ക്ക് നമ്മളെപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് പതിവ്. അതുപോലെ പരാജായങ്ങള്‍ക്ക് അവിശ്വസനീയമായ പലകാര്യങ്ങളും കണ്ടെത്തുകയും അവസാനം നിരാശരാവുകയും ചെയ്യുകയാണ് നമ്മളെല്ലാം ചെയ്യാറുള്ളത്.എന്നാല്‍ ഈ സാഹചര്യത്തിലാണ് ഹാര്‍ദ്ദിക് താന്‍ ടെസ്റ്റ് കളിക്കാന്‍ യോഗ്യനല്ലെന്ന് തുറന്നു പറയുന്നത്. അദ്ദേഹത്തെ പോലൊരു കളിക്കാരന്‍ അത്തരമൊരു തുറന്നു പറച്ചില്‍ നടത്തിയത് തന്നെ വലിയ കാര്യമാണ്.അതിന് അദ്ദേഹത്തെ അഭിനന്ദിക്കണം-അശ്വിന്‍ പറ‍ഞ്ഞു.

പരമ്പര പിടിക്കാന്‍ ഇന്ത്യയും ഓസീസും, ചെന്നൈ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് നിര്‍ണായക ടോസ്; ടീം അറിയാം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെയും അശ്വിന്‍ അഭിനന്ദിച്ചു. രോഹിത്തിന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹാര്‍ദ്ദിക് പേസ് ബൗളര്‍മാരായ മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും ഉപയോഗിച്ച രീതി അസാമാന്യമായിരുന്നു. പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഹാര്‍ദ്ദിക് അവരെ രണ്ടാം സ്പെല്ലിനായി ക്ഷണിക്കുകയും ഓസീസിനെ 155-3ല്‍ നിന്ന് 188ന് ഓള്‍ ഔട്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചും വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയ മികച്ച റണ്‍റേറ്റില്‍ സ്കോര്‍ ചെയ്ത് കുതിക്കുമ്പോഴായിരുന്നു ഹാര്‍ദ്ദിക് പേസര്‍മാരെ ഇറക്കി പിടിച്ചുകെട്ടിയത്. വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കഴിവാണ് ഹാര്‍ദ്ദികിനെ വേറിട്ടു നിര്‍ത്തുന്നതെന്നും അശ്വിന്‍ പറഞ്ഞു

click me!