രണ്ട് റണ്‍സ് കൂടി നേടിയാല്‍ റെക്കോര്‍ഡ്; വിരാട് കോലി- രോഹിത് ശര്‍മ സഖ്യത്തെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം

Published : Mar 22, 2023, 01:25 PM IST
രണ്ട് റണ്‍സ് കൂടി നേടിയാല്‍ റെക്കോര്‍ഡ്; വിരാട് കോലി- രോഹിത് ശര്‍മ സഖ്യത്തെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം

Synopsis

വേഗത്തില്‍ 5000 പിന്നിടുന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഇരുവരേയും കാത്തിരിക്കുന്നത്. 85 ഇന്നിംഗ്‌സില്‍ നിന്ന് 4998 റണ്‍സാണ് ഇതുവരെ ഇരുവരും നേടിയത്. 62.47 ശരാശരിയിലാണ് ഈ നേട്ടം.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കിയ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലേക്ക് ഉയരാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിന് മുമ്പ് സുപ്രധാന നാഴികക്കല്ലിനരികെയാണ് ഇരുവരും. രണ്ട് റണ്‍സ് കൂടി നേടിയില്‍ ഏകദിനത്തില്‍ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 5000 പിന്നിടും.

വേഗത്തില്‍ 5000 പിന്നിടുന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഇരുവരേയും കാത്തിരിക്കുന്നത്. 85 ഇന്നിംഗ്‌സില്‍ നിന്ന് 4998 റണ്‍സാണ് ഇതുവരെ ഇരുവരും നേടിയത്. 62.47 ശരാശരിയിലാണ് ഈ നേട്ടം. 18 സെഞ്ചുറി, 15 അര്‍ധ സെഞ്ചുറി ഇരുവരുടേയും കൂട്ടുകെട്ടിലുണ്ട്. നിലവില്‍ വിന്‍ഡീസ് മുന്‍ താരങ്ങളായ ഗോര്‍ഡണ്‍ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്‌നസ് എന്നിവരുടെ പേരിലാണ് റെക്കോര്‍ഡ്. 97 ഇന്നിംഗ്‌സില്‍ നിന്നാണ് നേട്ടം. 

മാത്യൂ ഹെയ്ഡന്‍- ഗില്‍ക്രിസ്റ്റ്് (ഓസ്‌ട്രേലിയ) സഖ്യം 104 ഇന്നിംഗിസില്‍ നിന്ന് നേട്ടം സ്വന്തമാക്കി. തിലകരത്‌നെ ദില്‍ഷന്‍- കുമാര്‍ സംഗക്കാര (ശ്രീലങ്ക) 105 ഇന്നിംഗ്‌സില്‍ നിന്നും 5000 പിന്നിട്ടു. എന്നാല്‍ ശരാശരിയുടെ കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും 60 പിന്നിടാനായിട്ടില്ല. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഏകദിന കൂട്ടുകെട്ട് സച്ചിന്‍- ഗാംഗുലി സഖ്യമാണ്. ഇരുവരും 8227 റണ്‍സ് നേടി.

ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തി. 

പേസര്‍മാരില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടര്‍ന്നപ്പോള്‍ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മറുവശത്ത് രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഓസ്‌ട്രേലിയയും മാറ്റം വരുത്തി. അസുഖ ബാധിതനായ കാമറൂണ്‍ ഗ്രീന്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ ഡേവി്ഡ വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി.

ക്യാപ്റ്റൻ ടോപ് ഗിയറിലാ, നാലുപാടും ബിഗ് ഷോട്ടുകൾ; സഞ്ജുവിന്റെ വീഡിയോയുമായി രാജസ്ഥാൻ റോയൽസ്

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം