എഴുന്നേറ്റോ..? കോഫി വേണോ..? ഇന്ത്യയുടെ വിജയാഘോഷത്തിനിടെ രഹാനെയെ ട്രോളി അശ്വിന്‍

Published : Sep 03, 2019, 10:05 PM ISTUpdated : Sep 03, 2019, 10:07 PM IST
എഴുന്നേറ്റോ..? കോഫി വേണോ..? ഇന്ത്യയുടെ വിജയാഘോഷത്തിനിടെ രഹാനെയെ ട്രോളി അശ്വിന്‍

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ ഒരു ഇന്ത്യന്‍ താരമാണ് അജിന്‍ക്യ രഹാനെ. 18 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേട്ടമുണ്ടാക്കിയ ഒരു ഇന്ത്യന്‍ താരമാണ് അജിന്‍ക്യ രഹാനെ. 18 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രഹാനെ രണ്ടാമതുണ്ട്. എന്നാലിപ്പോള്‍ രഹാനെ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരു കാരണത്താലാണ്. 

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ട്രോളാണ് അതിന് കാരണം. ട്വിറ്ററിലായിരുന്നു അശ്വിന്റെ ട്രോള്‍. ഇന്ത്യയുടെ പരമ്പര നേട്ടത്തിന് ശേഷം രഹാനെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെയായിരുന്നു.. ''ടീമിന് വേണ്ടി സംഭാവന ചെയ്യുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. പരമ്പര ജയിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷം.'' എന്നാല്‍ വിജയം കഴിഞ്ഞ് ഏറെ സമയം കഴിഞ്ഞാണ് രഹാനെയുടെ ട്വീറ്റെത്തിയത്.

ഇതിന് മറുപടിയുമായി അശ്വിനെത്തി. അശ്വിന്‍ ട്വീറ്റില്‍ ചോദിക്കുന്നതിങ്ങനെ... ''എഴുന്നേറ്റോ..? കോഫി വേണോ..?'' എന്നാണ് അശ്വിന് പരിഹാസത്തോടെ ചോദിക്കുന്നത്. മറുപടിയുമായി നിരധവി ആരാധകരാണ് എത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം
ഇന്ത്യക്കാര്‍ക്ക് ആകെ നാണക്കേട്; കോലിയുമായുള്ള പ്രശ്‌നത്തില്‍ ട്രാവിസ് ഹെഡിന്‍റെ ഭാര്യക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം