ഇന്ത്യക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ന്യൂസിലൻഡിന് തിരിച്ചടി; പരസ്യ ചിത്രീകരണത്തിനിടെ പരിക്കേറ്റ് രചിൻ രവീന്ദ്ര പുറത്ത്

Published : Sep 23, 2026, 11:32 AM IST
Rachin Ravindra

Synopsis

ഒക്ടോബർ 22-ന് ക്രൈസ്റ്റ്ചർച്ചിലാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. എന്നാൽ നവംബർ 4-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ രചിൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്.

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരക്ക് മുമ്പ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പരസ്യ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ഓൾറൗണ്ടർ രചിൻ രവീന്ദ്ര ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്തായി. പരസ്യ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ തെന്നിവീണ് തോളെല്ലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ ഏകദേശം ആറ് ആഴ്ചയോളം സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 22-ന് ക്രൈസ്റ്റ്ചർച്ചിലാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. എന്നാൽ നവംബർ 4-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ രചിൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. ഈ സീസണിൽ ടീമിനായി വലിയ പങ്ക് വഹിക്കേണ്ട കളിക്കാരനാണ് രചിൻ രവീന്ദ്രയെന്നും അതിനാൽ തന്നെ ധൃതിപിടിച്ച് കളിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും ന്യൂസിലൻഡ് മുഖ്യപരിശീലകൻ റോബ് വാൾട്ടർ വ്യക്തമാക്കി. നവംബറിലെ ഏകദിന പരമ്പരയോടെ പൂർണ കായികക്ഷമതയോടെ രചിന്‍ രവീന്ദ്ര മടങ്ങിയെത്തുമെന്നാണ് കരുതുന്നതെന്നും റോബ് വാൾട്ടർ പറഞ്ഞു.

രചിൻ രവീന്ദ്രയ്ക്ക് പകരക്കാരനായി മധ്യനിര ബാറ്റർ ബെവോൺ ജേക്കബിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഒരു വർഷത്തിന് ശേഷം പേസർ ആദം മിൽനെ ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്കസ്, നഥാൻ സ്മിത്ത് എന്നിവരടങ്ങുന്ന ശക്തമായ പേസ് നിരയാണ് ഇന്ത്യയെ നേരിടാൻ കിവികൾ അണിനിരത്തുന്നത്. കണങ്കാലിന് പരിക്കേറ്റ ബെൻ സിയേഴ്സിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

തടർച്ചയായ മത്സരങ്ങൾ വരുന്നതിനാൽ കളിക്കാരുടെ ജോലിഭാരംകുറയ്ക്കുന്നതിനാണ് പേസ് നിരയിൽ കൂടുതൽ കളിക്കാരെ ഉൾപ്പെടുത്തിയത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയും തുടർന്ന് ശ്രീലങ്കയ്ക്കെതിരായ പരമ്പരയും ന്യൂസിലൻഡിനെ കാത്തിരിക്കുന്നുണ്ട്. 16 അംഗ ടീമിലെ എല്ലാ കളിക്കാർക്കും അവസരം നൽകി പ്രകടനവും കളിക്കാരുടെ ഫിറ്റ്നസും ഉറപ്പാക്കാനാണ് പരിശീലകൻ പദ്ധതിയിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജപ്പാനെതിരെയും വട്ടപൂജ്യം, നാണക്കേടിന്‍റെ ലോക റെക്കോര്‍ഡ് തലയിലാക്കി ഇന്ത്യൻ ഓപ്പണ‍ർ അഭിഷേക് ശര്‍മ
കൊച്ചി ടീമിന് 20 ലക്ഷം, കോട്ടയം രണ്ടാമത്; 'അൽമിയ ഗ്രൂപ്പ്സ് LOE കപ്പ്' ടൂർണമെന്‍റ് ഫ്രാഞ്ചൈസി ലേലം പൂർത്തിയായി