ഞങ്ങളുടെ തലമുറയിലെ മാല്‍ക്കം മാര്‍ഷലാണ് അദ്ദേഹം; സ്റ്റെയ്‌നിനെ പുകഴ്ത്തി ദ്രാവിഡ്

Published : Aug 09, 2019, 10:57 PM ISTUpdated : Aug 09, 2019, 11:00 PM IST
ഞങ്ങളുടെ തലമുറയിലെ മാല്‍ക്കം മാര്‍ഷലാണ് അദ്ദേഹം; സ്റ്റെയ്‌നിനെ പുകഴ്ത്തി ദ്രാവിഡ്

Synopsis

ടെസ്റ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡ്വെയ്ന്‍ സ്റ്റെയ്‌നിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസാണ് സ്റ്റെയ്ന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

ബംഗളൂരു: ടെസ്റ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡ്വെയ്ന്‍ സ്റ്റെയ്‌നിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസാണ് സ്റ്റെയ്ന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. 93 ടെസ്റ്റുകള്‍ കളിച്ച സ്റ്റെയ്ന്‍ 439 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദീര്‍ഘകാലമായ പരിക്കാണ് ടെസ്റ്റ് വിടാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തുടരുമെന്ന് താരം അറിയിച്ചിരുന്നു.

ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഞങ്ങളുടെ തലമുറയിലെ മാല്‍ക്കം മാര്‍ഷലാണ് സ്റ്റെയ്ന്‍ ദ്രാവിഡ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''സ്റ്റെയ്‌നിന്റെ ബൗണ്‍സറുകള്‍ പലപ്പോഴും കളിക്കാതെ ഒഴിവാക്കുകയാണ് ഞാന്‍ ചെയ്യാറ്. അദ്ദേഹത്തിന്റെ പന്തുകള്‍ പുള്‍ ചെയ്യുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ യുഗത്തിലെ മാല്‍ക്കം മാര്‍ഷലായിരുന്നു അദ്ദേഹം. 

എല്ലാ കാലത്തും ഓര്‍മിക്കപ്പെടേണ്ട ബൗളറാണ് സ്റ്റെയ്ന്‍. ദക്ഷിണാഫ്രിക്കയുടെ മാച്ച് വിന്നറായിരുന്നു അദ്ദേഹം. പുതിയ പന്തുകൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള താരമാണ് സ്റ്റെയ്ന്‍. മാത്രമല്ല, പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും