
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്‍റെ ആവേശജയം സ്വന്തമാക്കിയത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആയതിനാല്‍ ആരാധകരില്‍ പലര്‍ക്കും നാടകീയമായ അവസാന ഓവര്‍ നഷ്ടമായിരുന്നു. സിറാജിന്‍റെ യോര്‍ക്കറുകളും വൈഡും സഞ്ജുവിന്‍റ മിന്നും സേവും ഒക്കെയായി നാടകീയമായിരുന്നു അവസാന ഓവര്‍.
309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസ് മൂന്ന് റണ്‍സകലെ വീണു. അതില്‍ നിര്‍ണായകമായതാകട്ടെ വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ നിര്‍ണായക സേവും അവസാന പന്തില്‍ സിറാജ് എറിഞ്ഞ യോര്‍ക്കറുമായിരുന്നു. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ ബിസിസിഐ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
അവനും ഏകദിന ക്രിക്കറ്റ് മതിയാക്കും, ഇന്ത്യന്‍ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി രവി ശാസ്ത്രി
സിറാജ് അവസാന ഓവര്‍ എറിയുമ്പോള്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനൊപ്പം ഗ്യാലറിയില് ഇരിക്കുകയായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വിന്‍ഡീസ് താരങ്ങളും ദ്രാവിഡിന്‍റെ പുറകിലിരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ദ്രാവിഡന്‍റെ മുന്നില്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന ഇഷാന്‍ കിഷന്‍ ഓരോ പന്തിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.
എന്നാല്‍ മത്സരത്തിലെ നിര്‍ണായക അഞ്ചാം പന്ത് സിറാജ് വൈഡ് എറിഞ്ഞപ്പോള്‍ ദേഷ്യത്തോടെ പ്രതികരിക്കുന്ന ദ്രാവിഡിനെയും ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം. മത്സരത്തിന്‍റെ ഔദ്യോഗിക സംപ്രേഷണം പ്രമുഖ സ്പോര്‍ട്സ് ചാനലുളിലൊന്നിലും ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഫാന്‍കോഡ് ആപ്ലിക്കേഷനിലും ഡിഡി സ്പോര്‍ട്സിലുമായിരുന്നു മത്സരം തത്സമയം സംപ്രേഷണം ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡിഡി സ്പോര്‍ട്സില്‍ ഇന്ത്യയുടെ മത്സരം കാണാനായി ആരാധകര്‍ക്ക് അവസരം ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!