കളിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം കളിക്കാന്‍ പോകുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഏകദിന ക്രിക്കറ്റ് പിന്തള്ളപ്പെടും. പക്ഷെ അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ കുറച്ചുകാലം കൂടി ഏകദിന ക്രിക്കറ്റില്‍ ചിലര്‍ തുടര്‍ന്നേക്കാം. ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകകപ്പ് കഴിയും വരെ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിച്ചേക്കാം. അതിനുശേഷം അവനും സ്റ്റോക്സിനെപ്പോലെ ഏകദിനങ്ങള്‍ മതിയാക്കും. 

മുംബൈ: മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ് മതിയാക്കിയത് പോലെ ഇന്ത്യന്‍ ഓള്ർ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഏകദിന ക്രിക്കറ്റ് മതിയാക്കുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഏത് ഫോര്‍മാറ്റില്‍ കളിക്കണമെന്ന കാര്യത്തില്‍ ഹാര്‍ദ്ദിക്കിന് വ്യക്തമായ ധാരണയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

കളിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം കളിക്കാന്‍ പോകുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഏകദിന ക്രിക്കറ്റ് പിന്തള്ളപ്പെടും. പക്ഷെ അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ കുറച്ചുകാലം കൂടി ഏകദിന ക്രിക്കറ്റില്‍ ചിലര്‍ തുടര്‍ന്നേക്കാം. ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകകപ്പ് കഴിയും വരെ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിച്ചേക്കാം. അതിനുശേഷം അവനും സ്റ്റോക്സിനെപ്പോലെ ഏകദിനങ്ങള്‍ മതിയാക്കും.

'ധവാന്‍റെ കാര്യത്തില്‍ അവര്‍ എന്താണ് ചെയ്യുന്നത്', ചോദ്യവുമായി ജഡേജ

ടി20 ക്രിക്കറ്റാണ് ഹാര്‍ദ്ദിക് തെരഞ്ഞെടുക്കുക. ഏത് ഫോര്‍മാറ്റിലാണ് കളിക്കേണ്ടത് എന്നതിനെക്കുറിച്ച് അവന് വ്യക്തതയുണ്ട്. ഹാര്‍ദ്ദിക്കിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല താരങ്ങളും സ്റ്റോക്സിന്‍റെ മാതൃക പിന്തുടരും. ഏകദിന ക്രിക്കറ്റിന്‍റെ പ്രസക്തി ലോകകപ്പുകളില്‍ മാത്രമായി ചുരുങ്ങും. പക്ഷെ അതിനും സമ്മാനത്തുകയും പ്രതിഫലവും മറ്റും ഐസിസി കൂട്ടേണ്ടിവരും.

അപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്‍റെ പ്രസക്തി നഷ്ടമാകില്ല. കാരണം, ടെസ്റ്റിനെ ഇപ്പോഴും കളിക്കാര്‍ ഗൗരവമായി കാണുന്നു. എന്നാല്‍ ഏകദിന ലോകകപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ കളിക്കാര്‍ ഏകദിനങ്ങള്‍ മതിയാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ മാത്രം തുടരുമെന്നും ശാസ്ക്രി സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

ഈ യാഥാര്‍ത്ഥ്യം ഐസിസിയോ ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ക്രിക്കറ്റ് ബോര്‍ഡുകളോ കാണാതിരുന്നിട്ട് കാര്യമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റാണ് ഇനി ക്രിക്കറ്റ് ലോകത്തെ ഭരിക്കുക. ആ യാഥാര്‍ത്ഥ്യം മനസിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ ക്രിക്കറ്റ് വിദഗ്ദര്‍ അഞ്ചോ ആറോ വര്‍ഷം മുമ്പ് പ്രവിച്ചച്ചത് തന്നെ സംഭവിക്കും. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്ന് മാറി നിന്നിട്ട് കാര്യമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ ആധിക്യം മൂലം രാജ്യാന്തര മത്സരങ്ങള്‍ വെട്ടിക്കുറക്കേണ്ടിവരും. ദ്വിരാഷ്ട്ര പരമ്പരകള്‍ ഇല്ലാതാവും. ഒരു കളിക്കാരന്‍ തന്നെ വിവിധ ഫ്രാഞ്ചൈസികള്‍ക്ക് കളിക്കുന്നത് തടയാനാവില്ലെന്നും ശാസ്ത്രി പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായ സ്റ്റോക്സ് ഏകദിന ക്രിക്കറ്റ് മതിയാക്കിയത്. എന്നാല്‍ സ്റ്റോക്സിനെപ്പോലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് പിന്‍മാറാനില്ലെന്ന് അദ്ദേഹത്തിന്‍റെ സഹതാരം ജോണി ബെയര്‍സ്റ്റോ ഇന്ന് വ്യക്തമാക്കിയിരുന്നു.