ഇന്ത്യന്‍ പരിശീലകനാവാനുള്ള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്

By Web TeamFirst Published Oct 12, 2021, 7:30 PM IST
Highlights

അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരുടെ പേരും നേരത്തെ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, വിദേശ പരിശീലകര്‍ക്കാണ് നിലവില്‍ സാധ്യത. അതേസമയം ബൗളിംഗ് കോച്ചായി ഇന്ത്യന്‍ മുന്‍ പേസര്‍ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Indian Cricket Team) മുഖ്യപരിശീലകസ്ഥാനത്തേക്കുളള ബിസിസിഐ(BCCI) ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്(Rahul Dravid). ജൂനിയര്‍ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബെംഗളുരു വിടാന്‍ താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. ടി20 ലോകകപ്പിന്( (T20 World Cup) ) ശേഷം സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് (Ravi Shastri) പകരമാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.

അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരുടെ പേരും നേരത്തെ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, വിദേശ പരിശീലകര്‍ക്കാണ് നിലവില്‍ സാധ്യത. അതേസമയം ബൗളിംഗ് കോച്ചായി ഇന്ത്യന്‍ മുന്‍ പേസര്‍ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

Also Read: 'കോച്ചായി ദ്രാവിഡ്, മെന്ററായി ധോണി'; ശാസ്ത്രിക്ക് ശേഷം ആരെന്നുള്ളതില്‍ ചര്‍ച്ച വേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം

വിദേശ പരിശീലകരെയാണ് പരിഗണിക്കുന്നതെങ്കില്‍ മഹേല ജയവര്‍ധനെ (Mahela Jayawardene) ടോം മൂഡി(Tom Moody)എന്നിവരുടെ പേരുകളായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാവാനില്ലെന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ കൂടിയായ ജയവര്‍ധനെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: കോലിയുടെ പിടി അയന്നുവോ? കുംബ്ലെയെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ ബിസിസിഐ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവായി മുന്‍ നായകന്‍ എം എസ് ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു. എന്നാല്‍ ലോകകപ്പിന് മാത്രമായി ചുമതല ഏറ്റെടുക്കാമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. അനില്‍ കുബ്ലെ ഇന്ത്യന്‍ പരിശീലകനായിരുന്നിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

click me!