രാഹുലിന്റെ ഫോമില്ലായ്മ ഗുണം ചെയ്തു; കോലി- രോഹിത് ഓപ്പണിംഗ് സഖ്യം വേണമെന്ന് ഗവാസ്‌കറും

By Web TeamFirst Published Mar 21, 2021, 5:05 PM IST
Highlights

മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോനും കോലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇരുവരും ഓപ്പണര്‍മായെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

അഹമ്മദാബാദ്: ദീര്‍ഘകാലങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓപ്പണറായി കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ പുറത്താവാതെ 80 റണ്‍സ് നേടിയ കോലി ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 94 റണ്‍സും കൂട്ടിച്ചേര്‍ത്തു. വരും മത്സരങ്ങളില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യവും കോലി വ്യക്തമാക്കി. 

മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോനും കോലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇരുവരും ഓപ്പണര്‍മായെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഏതൊരു ടീമും ഭയക്കുന്നു ഓപ്പണിംഗ് സഖ്യമാണിതെന്നും വോന്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കറും ഇക്കാര്യം തന്നെയാണ് പറയുന്നത്.

കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മ ഇന്ത്യക്ക് ഗുണമാണ് ചെയ്യുന്നതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. അദ്ദേഹം പറയുന്നതിങ്ങനെ... '' ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്തിരുനനു. പിന്നീട് ഓപ്പണിങ്ങിലേക്ക് അയച്ചപ്പോള്‍ വലിയ മാറ്റം പ്രകടമായിരുന്നു. സച്ചിന്റെ ബാറ്റിങ്ങില്‍ മാത്രമല്ല, ആ മാറ്റം മുഴുവന്‍ ടീമിനേയും സ്വാധീനിച്ചു. 

അതുപോലെയാണ് കോലിയുടെ പെട്ടന്ന് ഓപ്പണിംഗ് സ്ഥാനത്ത് കളിച്ചപ്പോള്‍ കാണാനായത്. രാഹുലിന്റെ ഫോം നഷ്ടപ്പെട്ടതോടെ ഭാവിയില്‍ പരീക്ഷിക്കാവുന്ന ഒരു ഓപ്പണിങ് സഖ്യത്തെ ടീമിന് കാണാനായി. രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ കോഹ്ലി തുടരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ഒരാള്‍ വലിയ ഷോട്ടുകള്‍ കളിക്കട്ടെ. അവര്‍ തമ്മില്‍ നല്ല ആശയവിനിമയമുണ്ടായിരുന്നു. അങ്ങനെ ടീമിലെ രണ്ട് മുതിര്‍ന്ന താരങ്ങള്‍ വഴി കാണിക്കുമ്പോള്‍ പിന്നീടുള്ളവര്‍ക്ക് ഗുണം ചെയ്യും.'' ഗവാസ്‌കര്‍ വ്യക്തമാക്കി.
 

click me!