ക്രിക്കറ്റിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രാഹുല്‍

By Web TeamFirst Published Feb 13, 2021, 6:05 PM IST
Highlights

ഇന്ത്യ നമ്മുടെ സ്വത്താണ്. നമ്മുടെ ഐക്യം നശിപ്പിക്കാൻ ഒരാളേയും അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കർഷക സമരത്തിനെതിരെ ക്രിക്കറ്റ് താരങ്ങളിട്ട ട്വീറ്റുകൾ വിമ‍ർശത്തിന് ഇരയായിരുന്നു.

ദില്ലി: വിദ്വേഷ പ്രചാരണങ്ങൾ ക്രിക്കറ്റിനെ പോലും വേട്ടയാടുന്നുവെന്ന് രാഹുൽ ഗാന്ധി. കുറച്ച് കാലമായി വിദ്വേഷ പ്രചാരണങ്ങൾ സാധാരണ പ്രവണതയായി മാറി. ക്രിക്കറ്റിനെ പോലും വെറുതെ വിട്ടില്ലെന്നും രാഹുലിന്‍റെ ട്വീറ്റ്.

ഇന്ത്യ നമ്മുടെ സ്വത്താണ്. നമ്മുടെ ഐക്യം നശിപ്പിക്കാൻ ഒരാളേയും അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കർഷക സമരത്തിനെതിരെ ക്രിക്കറ്റ് താരങ്ങളിട്ട ട്വീറ്റുകൾ വിമ‍ർശത്തിന് ഇരയായിരുന്നു.

In the last few years, hate has been normalised so much that even our beloved sport cricket has been marred by it.

India belongs to all of us.
Do not let them dismantle our unity.

— Rahul Gandhi (@RahulGandhi)

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന വസീം ജാഫർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.കൂടുതൽ മുസ്ലിം താരങ്ങളെ ജാഫർ ടീമിൽ ഉൾപ്പെടുത്തുന്നു എന്ന ആരോപണമുണ്ടായ പശ്ചാത്തലത്തിലായിരുന്നു രാജി. ഈ സാഹചര്യത്തിലാണ് രാഹുലിന്‍റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം

click me!