അസര്‍ വഴിമാറി; ഹിറ്റ്മാന്റെ സെഞ്ചുറിയില്‍ തകര്‍ന്നത് നിരവധി റെക്കോഡുകള്‍

By Web TeamFirst Published Feb 13, 2021, 5:16 PM IST
Highlights

ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടികൊണ്ട് വിമര്‍മശകര്‍ക്ക് മറുപടി നല്‍കി. 161 റണ്‍സാണ് താരം നേടിയത്.
 

ചെന്നൈ: വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരന്നു ഇന്ത്യന്‍ ഓപ്പണര്‍ രേഹിത് ശര്‍മ. ഫോമിലായില്ലെങ്കില്‍ ടീമില്‍ നിന്നു പുറത്താകുമെന്നുള്ള അവസ്ഥ. എന്നാല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടികൊണ്ട് വിമര്‍മശകര്‍ക്ക് മറുപടി നല്‍കി. 161 റണ്‍സാണ് താരം നേടിയത്. 130  പന്തുകളില്‍ താരം സെഞ്ചുറി പൂര്‍ത്തായാക്കിയിരുന്നു. ഇതോടെ ചില റെക്കോഡുകളും താരത്തിന്റെ പേരിലായി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരമായി രോഹിത്. ഇംഗ്ലണ്ടിനെ കൂടാതെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത്തിന്റെ ഏഴ് സെഞ്ചുറികളും ഇന്ത്യയിലാണ് പിറന്നത്. 

വിദേശത്ത് ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യയില്‍ ഏഴ് സെഞ്ചുറികള്‍ നേടുകയെന്നതും റെക്കോഡാണ്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെയാണ് രോഹിത് മറികടന്നത്. അസറിന്റെ ആദ്യ ആറ് സെഞ്ചുറികള്‍ ഇന്ത്യയിലായിരുന്നു.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ രോഹിത്തിന്റെ നാലാം സെഞ്ചുറിയാണിത്. ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമാണ് രോഹിത്. ഒന്നാകെയെടുത്താല്‍ ഓസീസ് താരം മര്‍നസ് ലബുഷെയ്‌നാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത്. അഞ്ച് സെഞ്ചുറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

231 പന്തില്‍ രണ്ട് സിക്‌സിന്റേയും 18 ഫോറിന്റെയും സഹായത്തോടെയാണ് രോഹിത് 161 റണ്‍സെടുത്തത്. അജിങ്ക്യ രഹാനെയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്ത 162 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി.

click me!