Latest Videos

സഞ്ജുവും സംഘവും പ്ലേ ഓഫിനരികെ! മുംബൈ ഇന്ത്യന്‍സിന് ആവേശം കെട്ടടങ്ങി; ആദ്യ നാലിലെത്താന്‍ ഏറെ പ്രയാസപ്പെടും

By Web TeamFirst Published Apr 23, 2024, 3:48 PM IST
Highlights

ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കി. എട്ട് മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാന്. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്.

ജയ്പൂര്‍: ഐപിഎല്ലില്‍ അഞ്ചാം തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സിന്റെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തില്‍. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈക്കുണ്ടായത്. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിന്റെ (60 പന്തില്‍ പുറത്താവാതെ 104) സെഞ്ചുറിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ജയ്‌സ്വാളിന് പുറമെ സഞ്ജു 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.

ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാക്കി. എട്ട് മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാന്. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. അതേസമയം, ഏഴാം സ്ഥാനത്ത് തന്നെയാണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങള്‍ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയപ്പെടരുത്. രാജസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്. ഏഴില്‍ അഞ്ചും ജയിച്ച കൊല്‍ക്കത്തയ്ക്ക് പത്ത് പോയിന്റാണുള്ളത്.

നന്ദി സഞ്ജൂ, എന്നെ വിശ്വസിച്ചതിന്! മുംബൈക്കെതിരായ സെഞ്ചുറിക്ക് ശേഷം ക്യാപ്റ്റന് കടപ്പാട് അറിയിച്ച് ജയ്‌സ്വാള്‍

മൂന്നാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും 10 പോയിന്റുണ്ട്. എട്ട് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നാലാം സ്ഥാനത്തും. ഇത്രയും തന്നെ പോയിന്റുള്ള ലഖ്നൗ അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ ലഖ്നൗ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന് ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ഗുജറാത്തിന്. മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി കാപിറ്റല്‍സ്. എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള പഞ്ചാബ് നാല് പോയിന്റുമായി ആര്‍സിബിക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്. ആര്‍സിബി എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണുള്ളത്.

click me!