കണക്കുകളൊന്നും ആശാവഹമല്ല! സഞ്ജുവും സംഘവും കുറച്ച് വിയര്‍ക്കും; ആര്‍സിബിക്കെതിര നേര്‍ക്കുനേര്‍ ചരിത്രമിങ്ങനെ

Published : May 22, 2024, 09:11 AM ISTUpdated : May 22, 2024, 04:01 PM IST
കണക്കുകളൊന്നും ആശാവഹമല്ല! സഞ്ജുവും സംഘവും കുറച്ച് വിയര്‍ക്കും; ആര്‍സിബിക്കെതിര നേര്‍ക്കുനേര്‍ ചരിത്രമിങ്ങനെ

Synopsis

അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാനായില്ല. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉറപ്പായും എത്തുമെന്ന് കരുതിയവര്‍ എലിമിനേറ്റര്‍ മത്സരം കളിക്കേണ്ടി വരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം. ഐപിഎല്ലിലെ മൂന്നും നാലും സ്ഥാനക്കാരനാണ് ഇരു ടീമുകളും. റോയല്‍ ടീമുകള്‍ അഹമ്മദാബാദിലിറങ്ങുന്നത് ജീവന്‍ മരണ പോരാട്ടത്തിന്. തോല്‍ക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. പരീക്ഷ പാസാകുന്നവര്‍ക്ക് ഫൈനലിലേക്ക് ഒരു ചുവടുകൂടി. സഞ്ജു സാംസണിന്റെ കീഴില്‍ സ്വപ്നതുല്യ തുടക്കമാണ് രാജസ്ഥാന് ഈ സീസണ്‍ നേടിയത്. എട്ട് മത്സരങ്ങള്‍ പിന്നിടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചവര്‍. എന്നാല്‍ പിന്നീട് കണ്ടത് ആരാധകരെ പോലും അത്ഭുതപ്പെടുത്തി. 

അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയിക്കാനായില്ല. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉറപ്പായും എത്തുമെന്ന് കരുതിയവര്‍ എലിമിനേറ്റര്‍ മത്സരം കളിക്കേണ്ടി വരുന്നു. ഈ തിരിച്ചിടിയും മാനസിക സമ്മര്‍ദ്ദവും അകറ്റണമെങ്കില്‍ സഞ്ജുവിനും സംഘത്തിനും ഇന്ന് ജയിച്ചേ തീരൂ. ബാറ്റിംഗിലും ബൗളിംഗിലും താളം നഷ്ടമായതാണ് രാജസ്ഥാന് തിരിച്ചടിയായത്. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്‌ലറിന് പകരം വെക്കാന്‍ രാജസ്ഥാനില്‍ മറ്റൊരു താരമില്ല. റിയാന്‍ പരാഗിന് മാത്രമാണ് ബാറ്റിംഗില്‍ സ്ഥിരതയുള്ളത്. നിര്‍ണായക മത്സരത്തില്‍ യശസ്വി ജയ്‌സ്വാളും സഞ്ജുവും തകര്‍ത്തടിച്ചില്ലെങ്കില്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാകും. ധ്രുവ് ജുറലും റോവ്മാന്‍ പവലും പ്രതീക്ഷകള്‍ കാക്കുമോ എന്ന് കണ്ടറിയണം. ചഹലിനും അശ്വിനും അഹമ്മദാബാദിലെ പിച്ചില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ.

വേദനിപ്പിക്കുന്ന ചിത്രം! പുറത്തായതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് പോവാതെ നിരാശനായി രാഹുല്‍ ത്രിപാഠി

അവസാന ലാപ്പില്‍ രാജസ്ഥാന്‍ പതറിയെങ്കില്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ നേരെ തിരിച്ചാണ്. തുടര്‍ച്ചയായ ആറ് വിജയങ്ങള്‍. നിര്‍ണായക മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് പ്ലേ ഓഫില്‍ കടന്നവര്‍. കടന്നുപോയ ആറ് മത്സരങ്ങളും നോക്കൗട്ട് ആയതിനാല്‍ ഇന്ന് സമ്മര്‍ദ്ദങ്ങളില്ലാതെയാകും വിരാട് കോലിയും സംഘവും ഇറങ്ങുക. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒരേ പോലെ മെച്ചപ്പെട്ടു. ടീം ഗെയിം കളിക്കുന്ന ആര്‍സിബിക്ക് രാജസ്ഥാന്‍ കടുത്ത വെല്ലുവിളിയാകില്ല. വിരാട് കോലി, ഡുപ്ലെസി, രജത് പട്ടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്ക് എല്ലാവരും തകര്‍ത്തടിക്കുന്നവര്‍. വില്‍ ജാക്‌സ് നാട്ടിലേക്ക് മടങ്ങിയതോടെ മാകസ്‌വെല്‍ ടീമിലേക്ക് തിരിച്ചെത്തി. ചെന്നൈക്കെതിരായ മത്സരത്തില്‍ ഫോം വീണ്ടെടുത്തെന്ന സൂചനയാണ് മാക്‌സ്‌വെല്‍ നല്‍കുന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പന്തെറിയാനും ആര്‍സിബി പഠിച്ച് തുടങ്ങി.

വേദനിപ്പിക്കുന്ന ചിത്രം! പുറത്തായതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് പോവാതെ നിരാശനായി രാഹുല്‍ ത്രിപാഠി

യഷ് ദയാലും മുഹമ്മദ് സിറാജുമെല്ലാം മിന്നും ഫോമില്‍. ചെന്നൈക്കെതിരെ അലക്ഷ്യമായി പന്തെറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് ആകാംക്ഷ. ഈ സീസണില്‍ ഇതിന് മുന്‍പ് രാജസ്ഥാനും ആര്‍സിബിയും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന് ആറ് വിക്കറ്റിന്റെ ജയം. സെഞ്ചുറി നേടിയിട്ടും തോല്‍വി രുചിക്കേണ്ടി വന്ന വിരാട് കോലിക്ക് കണക്ക് തീര്‍ക്കാനുള്ള അവസരം. ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്. 2015ല്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ മുട്ടുകുത്തിച്ച ചരിത്രവും ആര്‍സിബിക്കുണ്ട്. ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വന്ന കണക്കുകളില്‍ ആര്‍സിബിയാണ് മുന്നില്‍. ഇരുവരും 31 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15 മത്സരങ്ങളില്‍ ആര്‍സിബി ജയിച്ചു. രാജസ്ഥാനൊപ്പം 13 ജയം. മൂന്ന് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് പോരാട്ടങ്ങ‌ൾക്കിടെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികൾ, സാധ്യതാ ഇലവന്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കെയ്ൻ വില്യംസൺ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു